|    Sep 24 Mon, 2018 3:33 pm
FLASH NEWS

സമാധാനം തകര്‍ക്കാന്‍ ആര്‍എസ്എസ് ബോധപൂര്‍വം ശ്രമിക്കുന്നു: എം എ ബേബി

Published : 25th January 2017 | Posted By: fsq

 

പയ്യോളി: കേരളത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ആര്‍എസ്എസ് ബോധപൂര്‍വം കൊലപാതകരാഷ്ട്രീയം അഴിച്ചുവിടുകയാണെന്നും ഇതിനെതിരെ ജാഗ്രതപുലര്‍ത്തണമെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി.പയ്യോളിയില്‍ കത്തിച്ച സിപിഎം ഏരിയാ കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ ഫാഷിസ്റ്റുകളുടെ ആക്രമണത്തിന് പാര്‍ട്ടി മുമ്പും ഇരയായിട്ടുണ്ട്. നാടിന്റെ പല ഭാഗങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് അക്രമം അഴിച്ചുവിടുകയാണ്. പയ്യോളി ഏരിയാ കമ്മിറ്റി ഓഫിസ് കത്തിച്ചവരെ അറസ്റ്റു ചെയ്യാന്‍ പോലിസ് സത്വര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏരിയാ സെക്രട്ടറി ടി ചാത്തു, സി സുരേഷ്, പി വിശ്വന്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ എം എ ബേബിക്കൊപ്പമുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss