|    Oct 18 Thu, 2018 5:56 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സമാജ്‌വാദി പാര്‍ട്ടി പ്രകടനപത്രിക പുറത്തിറക്കി

Published : 23rd January 2017 | Posted By: fsq

 

ലഖ്‌നോ: യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി (എസ്പി) യുടെ പ്രകനപത്രിക മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്തിറക്കി. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള 32 പേജ് വരുന്ന പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ മുലായം സിങ് യാദവും ശിവ്പാല്‍ യാദവും പങ്കെടുത്തില്ല. ലാപ്‌ടോപ് വിതരണം, കന്യാവിദ്യാദാന്‍, സാമാജ് വാദി പെന്‍ഷന്‍, പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് പാത, ജ്ഞാനേശ്വര്‍ മിശ്രയുടെ പേരില്‍ മാതൃകാ ഗ്രാമങ്ങള്‍ സ്ഥാപിക്കല്‍, തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍, വനിതകള്‍ക്ക് പ്രഷര്‍കുക്കര്‍ നല്‍കല്‍, തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കുള്ള ഹോസ്റ്റലുകള്‍, കര്‍ഷകത്തൊഴിലാളികള്‍ക്ക് ഉച്ചഭക്ഷണം, പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യസഹായം തുടങ്ങിയവയാണ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍. പാര്‍ട്ടി നേതാവ് ജ്ഞാനേശ്വര്‍ മിശ്രയുടെ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ചാണ് മാതൃകാ ഗ്രാമപദ്ധതി പ്രഖ്യാപനം. ഓരോ സ്ഥാനാര്‍ഥികളും അവരുടെ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് രൂപരേഖയുണ്ടാക്കണം. 2012ല്‍ ജനങ്ങള്‍ അംഗീകരിച്ച പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സോഷ്യലിസ്റ്റ് പാതയില്‍ നിന്ന് വ്യതിചലിക്കാതെ ഗ്രാമീണ സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിനുള്ള സന്തുലന വികസനമാണ് നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനം ബിജെപി പാലിച്ചില്ല. സബ് കാ സാത്ത് – സബ് കാ വികാസ്, അച്ചെദിന്‍ എന്നിവ എവിടെപ്പോയി? ബിഎസ്പി അധികാരത്തിലേറിയാല്‍ സംസ്ഥാനത്ത് വ്യാപകമായി ആനകളുടെ ശില്‍പങ്ങള്‍ സ്ഥാപിക്കുകയല്ലാതെ മറ്റൊന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss