|    May 27 Sat, 2017 2:25 am
FLASH NEWS

സമാജ്‌വാദി പാര്‍ട്ടി തിരഞ്ഞെടുപ്പിനൊരുങ്ങി; അഖിലേഷിനെ പുകഴ്ത്തി ഗാനം

Published : 6th December 2015 | Posted By: SMR

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ 2017ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് സമാജ്‌വാദി പാര്‍ട്ടി (എസ്പി) ഗാനവുമായി തയ്യാറെടുത്തു. മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. റോക്ക് സ്റ്റാര്‍, ജോദാ അക്ബര്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ പ്രശസ്തനായ ജാവേദ് അലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രത്യേകിച്ച് യുവതലമുറയെ ലക്ഷ്യംവച്ചാണ് ഗാനം ചിട്ടപ്പെടുത്തിയത്.
ഉത്തര്‍പ്രദേശ് ഹിന്ദി സംസ്ഥാന്‍ ചെയര്‍മാന്‍ ഉദയ്പ്രതാപ് സിങ് ആണ് ഗാനത്തിന്റെ രചയിതാവ്. സംസ്ഥാനത്ത് എല്ലായിടത്തും ഈ ഗാനം മുഴങ്ങും. മുമ്പ് അഖിലേഷിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിനു വേണ്ടിയും ഉദയ്പ്രതാപ് സിങ് ഗാനം രചിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day