|    May 25 Thu, 2017 2:56 am
FLASH NEWS

സമാജ്‌വാദി പാര്‍ട്ടിയിലെ ഭിന്നത; വിരല്‍ ചൂണ്ടുന്നത് അമര്‍സിങിനെതിരേ

Published : 16th September 2016 | Posted By: SMR

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ ഭിന്നതയ്ക്ക് കാരണം പാര്‍ട്ടിയില്‍ അടുത്തിടെ തിരിച്ചെത്തിയ അമര്‍ സിങാണെന്ന് ആരോപണം. വന്‍ വ്യവസായ-സിനിമ-മാധ്യമ മേഖലകളുമായി അടുത്ത ബന്ധമുള്ള അമര്‍സിങ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്തിയത് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അതൃപ്തിയോടെയാണ്.
പുറത്തുനിന്നുള്ളവര്‍ കുടുംബത്തില്‍ ഇടപെട്ടാല്‍ എങ്ങനെ കാര്യങ്ങള്‍ നേരെ നടക്കും? അമര്‍ സിങിനെ പരോക്ഷമായി സൂചിപ്പിച്ചു അഖിലേഷ് ചോദിച്ചു. പിതാവ് മുലായം സിങിനെയും അമ്മാവന്‍ ശിവപാല്‍ സിങിനെയും തനിക്കെതിരാക്കിയത് അമര്‍സിങാണെന്നാണ് അഖിലേഷ് കരുതുന്നത്.
പാര്‍ട്ടിയിലെ എല്ലാ അംഗങ്ങളും ഒന്നിച്ച് നിന്നാല്‍ പാര്‍ട്ടി ശക്തമാവും. ദേശീയ അധ്യക്ഷന്‍ മുലായംസിങാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല. അമര്‍ സിങിനെപ്പറ്റിയുള്ള ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ശിവപാല്‍ യാദവ് പറഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവിയില്‍നിന്നു അഖിലേഷ് യാദവിനെ മാറ്റി ശിവപാല്‍ യാദവിനെ നിയമിച്ചതിനു പിന്നിലും അമര്‍ സിങാണെന്നു സംസാരമുണ്ട്.
അഖിലേഷിനോട് ഏറ്റവും അടുപ്പമുള്ള ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെയും അടുത്തിടെ പുറത്താക്കിയിരുന്നു. മുലായംസിങിനെ സ്വാധീനിക്കുന്ന പുറത്തുനിന്നുള്ളവര്‍ക്കെതിരേ നടപടി വേണമെന്ന് അഖിലേഷ് പക്ഷക്കാരായ എംഎല്‍എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day