|    Jan 23 Mon, 2017 7:51 am
FLASH NEWS

സമസ്ത 90ാം വാര്‍ഷികം: സംയുക്ത നേതൃസംഗമം നടത്തി

Published : 11th November 2015 | Posted By: SMR

ചേളാരി: ‘സമസ്ത; ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ വിജയത്തിന് കര്‍മരംഗത്തിറങ്ങാന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്തയുടെയും പോഷകസംഘടനകളുടെയും സംയുക്ത നേതൃസംഗമം ആഹ്വാനം ചെയ്തു.
പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍, എം ടി അബ്ദുല്ല മുസ്‌ലിയാര്‍, പികെപി അബ്ദുസ്സലാം മുസ്‌ലിയാര്‍, സികെഎംസ്വാദിഖ് മുസ്‌ലിയാര്‍, പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങള്‍, പി മുഹമ്മദ് എന്ന കുഞ്ഞാണി മുസ്‌ലിയാര്‍,എംഎ ഖാസിം മുസ്‌ലിയാര്‍, എംഎം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, കെടി ഹംസ മുസ്‌ലിയാര്‍, ഹാജി കെ മമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കെ മോയിന്‍കുട്ടി, കൊടക് അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍, കെ ഉമര്‍ ഫൈസി മുക്കം, എ വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ എം അബ്ദുല്ല മാസ്റ്റര്‍, എം.എ. ചേളാരി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ടി.കെ. പരീക്കുട്ടി ഹാജി, സാബിഖലി ശിഹാബ് തങ്ങള്‍, വി.മോയിമോന്‍ഹാജി, എസ്.കെ. ഹംസ ഹാജി, പി.കെ. ഇമ്പിച്ചിക്കോയതങ്ങള്‍, എഞ്ചിനീയര്‍ പി. മാമുകോയഹാജി, കെ.കെ. മുഹമ്മദ്, കെ.എ.റഹ്മാന്‍ ഫൈസി, മുസ്തഫ മുണ്ടുപാറ, കെകെഎസ്. തങ്ങള്‍, കാടാമ്പുഴ മൂസ ഹാജി, ആര്‍ വി കുട്ടി ഹസന്‍ ദാരിമി, പാലത്തായി മൊയ്തുഹാജി, കെ പി കോയ, സത്താര്‍ പന്തല്ലൂര്‍, യു ശാഫി ഹാജി, പി കെ ശാഹുല്‍ ഹമീദ്, ഹസ്സന്‍ ആലംകോട്, എ എം പരീദ്, അഹ്മദ് തെര്‍ളായി, എം പി കടുങ്ങല്ലൂര്‍, കെ എ റശീദ് ഫൈസി, കെഅബ്ദുല്‍ഖാദര്‍ ഫൈസി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക