|    Jan 20 Fri, 2017 7:30 pm
FLASH NEWS

സമസ്ത സമ്മേളനം വിദേശപ്രതിനിധികളാല്‍ സമ്പന്നം

Published : 15th February 2016 | Posted By: SMR

ആലപ്പുഴ: സമസ്ത വാര്‍ഷികമഹാസമ്മേളനം വിദേശപ്രതിനിധികളെക്കൊണ്ട് സമ്പന്നമായി. യുഎഇ, ബഹ്‌റൈന്‍, ഒമാന്‍, കെനിയ, സുഡാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്ന് ഒട്ടേറെ പേര്‍ അതിഥികളായെത്തിയിരുന്നു.
ബഹ്‌റൈനിലെ സുന്നീശരീഅത്ത് കോടതി ചീഫ് ജസ്റ്റിസ് ശൈഖ് അഹ്മദ്ബ്ന്‍ സമി അല്‍ഫലീന്‍ അല്‍ദുസൂരിയാണ് ചതുര്‍ദിന ചരിത്ര സംഗമം ഉദ്ഘാടനം ചെയ്തത്. യുഎഇയില്‍നിന്‍നിന്ന് ശൈഖ് ബൂത്തി ബിന്‍ സഈദ് അല്‍ മഖ്തൂം, മാജിദ് അഹ്മദ് ജുമാഅബ്ദുല്ല അല്‍മര്‍സൂഖി, മാജിദ് അബ്ദുല്ലാ ഹസന്‍മാജിദ്, മുഹമ്മദ് അഹ്മദ് ജുമാ അബ്ദുല്ലഅല്‍ മര്‍സൂഖി, ശൈഖ് ഹംദാന്‍ എന്നിവരും ഒമാനില്‍നിന്ന് ഹമദാന്‍ബിന്‍മുഹമ്മദ് മഅ്മരി, ഫൈസല്‍ബിന്‍ ഖല്‍ഫാന്‍ മഅ്മരി, ഇബ്‌റാഹീം ബിന്‍ഹസന്‍ മഅ്മരി എന്നിവരും കെനിയയില്‍നിന്ന് സയ്യിദ് ത്വാഹാ അലി അല്‍ഹദ്ദാദ്, ശൈഖ് ഖത്താബ്ഖലീഫ, ശൈഖ് അബ്ദുന്നൂര്‍ ഇബ്ന്‍അബ്ദില്ല മക്കിയും, സുഡാനില്‍നിന്ന് ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലിയുമാണ് ചരിത്രസംഗമത്തിന്റെ ഭാഗമാകാനെത്തിയ പ്രമുഖര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 88 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക