|    Oct 17 Tue, 2017 1:25 pm
Home   >  Todays Paper  >  Page 5  >  

സമസ്ത-ലീഗ് തര്‍ക്കം പരിഹരിക്കാന്‍ പാണക്കാട്ട് യോഗം

Published : 13th August 2016 | Posted By: SMR

മലപ്പുറം: ഇകെ സുന്നി വിഭാഗവും മുസ്‌ലിംലീഗും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പാണക്കാട് യോഗം. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റായിരുന്ന ടി പി അഷറഫലിക്കെതിരേയുള്ള സമസ്തയുടെ പരാതിയായിരുന്നു കാര്യമായി ചര്‍ച്ച ചെയ്തതെന്നറിയുന്നു. അഷറഫലിയെ യൂത്ത്‌ലീഗ് പുനസ്സംഘടിപ്പിക്കുമ്പോള്‍ ഭാരവാഹിത്വം നല്‍കരുതെന്നായിരുന്നു പ്രധാന ആവശ്യം. സമസ്തയും ലീഗും തമ്മിലുള്ള ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് യോഗത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഉറപ്പു നല്‍കിയതായി പറയപ്പെടുന്നു. സലഫി ആശയക്കാരനായ സാക്കിര്‍ നായിക്കിനെ ലീഗ് പിന്തുണയ്ക്കുന്നതിലും സമസ്തയുടെ എതിര്‍പ്പ് നേതാക്കള്‍ അറിയിച്ചു. അതേസമയം തീവ്രവാദ വിരുദ്ധ കാംപയിന്‍ ആചരിക്കുന്നത് ചര്‍ച്ച ചെയ്യാനായിരുന്നു യോഗമെന്നാണ് നേതാക്കള്‍ വിശദീകരിച്ചത്. മുസ്‌ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ല്യാര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക