|    Oct 21 Sun, 2018 9:59 pm
FLASH NEWS

സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചാലിയം റേഞ്ച് സമ്മേളനം

Published : 16th January 2017 | Posted By: fsq

 

ചാലിയം: “ധാര്‍മ്മികത നാടു നീങ്ങരുത്”എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തുന്ന ചാലിയം റെയിഞ്ച് സമ്മേളനം ചാലിയം ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ തുടങ്ങി. രാവിലെ ഏഴിന് ശൈഖ് നൂറുദ്ദീന്‍ ഹമദാനി മഖാം സിയാറത്തോടെ തുടങ്ങിയ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ വി തങ്ങള്‍ കരുവന്‍ തിരുത്തി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പരിപാടിയില്‍ എസ്എസ്എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്‌ജെഎം പ്രസിഡണ്ട് മുഹമ്മദ് ബഷീര്‍ സഖാഫി അല്‍ കാമിലി മാവൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മശ്ഹൂദ് സഖാഫി പ്രാര്‍ത്ഥന നിര്‍വഹിച്ചു.“ആശയ വിനിമയം “ എന്ന വിഷയത്തില്‍ ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ ക്ലാസെടുത്തു.10.30ന് നടന്ന ആദര്‍ശ വിശദീകരണ വേദിയില്‍ വടശ്ശേരി ഹസ്സന്‍ മുസലിയാര്‍ വിഷയാവതരണം നടത്തി. എസ്എസ്എഫ് ഫറോക്ക് ഡിവിഷന്‍ ഉപാധ്യക്ഷന്‍ ജംഷാദ് അഹ്‌സനി വട്ടപറമ്പ് ഉദ്ഘാടനം ചെയ്തു. ഹനീഫ ലത്വീഫി മണ്ണൂര്‍ വളവ് അധ്യക്ഷത വഹിച്ചു. ഇന്ന് വൈകിട്ട് 7ന് കരുവന്‍ തിരുത്തിയില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ ദിദ്വിന സമ്മേളനം സമാപിക്കും. സമാപന പൊതുയോഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് താജുല്‍ ഉലമ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. ചടങ്ങില്‍ എസ്എംഎ ജില്ലാ മെമ്പര്‍ കെ വി തങ്ങള്‍ മികച്ച മുഅല്ലിം അവാര്‍ഡ് ദാനം നടത്തും. ഏറ്റവും നല്ല മദ്‌റസക്കുള്ള അവാര്‍ഡ് എസ്‌വൈഎസ് ജില്ലാ സമിതി അംഗം ജലീല്‍ സഖാഫി കടലുണ്ടി നിര്‍വഹിക്കും. രോഗികകളായ മുഅല്ലിങ്ങള്‍ക്കുള്ള ധനസഹായ വിതരണം എസ്‌ജെഎം ജില്ലാ ഉപാദ്യക്ഷന്‍ കെ ഉമറലി സഖാഫി ഉദ്ഘാടനം ചെയ്യു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss