|    Oct 18 Wed, 2017 4:54 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥി സംഗമം കൊല്ലത്ത്

Published : 6th August 2017 | Posted By: fsq

 

കൊല്ലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സാരഥി സംഗമം നാളെ കൊല്ലത്ത് നടക്കും. സമസ്തയുടെ കീഴിലുള്ള 9727 മദ്‌റസകളിലെ അധ്യാപക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ 428 റേഞ്ച് കമ്മിറ്റികളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്, സെക്രട്ടറി, ഖജാഞ്ചി, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ റേഞ്ച് പ്രസിഡന്റ്, സെക്രട്ടറി എന്നിവരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. പള്ളിമുക്ക് ജനതാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തിന്റെ ഭാഗമായി ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍ രാവിലെ 8.30ന് പതാക ഉയര്‍ത്തും. സമസ്ത സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ എ യൂനസ്‌കുഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക