|    Dec 14 Fri, 2018 3:52 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സമവായശ്രമങ്ങള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍

Published : 15th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതു സംബന്ധിച്ച് സമവായശ്രമങ്ങള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഇന്നു സര്‍വകക്ഷി യോഗം നടക്കും.
ഇതിനിടെ, സര്‍വകക്ഷിയോഗത്തിനു മുന്നോടിയായി പരമാവധി പിന്തുണ സമാഹരിക്കുന്നതിന് വിവിധ കക്ഷികളും സമുദായനേതാക്കളുമായി ആശയവിനിമയവും നടത്തി. മുഖ്യമന്ത്രി പ്രതിപക്ഷനേതാവുമായും ഫോണില്‍ സംസാരിച്ചു. എന്‍എസ്എസിനെ വിശ്വാസത്തിലെടുക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങി.
സര്‍ക്കാര്‍ നീക്കങ്ങളോട് അനുകൂലമായി പ്രതികരിച്ച എന്‍എസ്എസ്, തീരുമാനം വിവേകപൂര്‍ണമാവണമെന്ന നിലപാടിലാണ്. സര്‍വകക്ഷി യോഗത്തിനുശേഷം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പന്തളം കൊട്ടാരം, തന്ത്രികുടുംബം പ്രതിനിധികള്‍ പങ്കെടുക്കും.
വൈകീട്ട് മൂന്നരയ്ക്കു നടക്കുന്ന കൂടിക്കാഴ്ചയിലേക്ക് മുഖ്യമന്ത്രിയുടെ ഓഫിസും ദേവസ്വം ബോര്‍ഡും ഇരുവരെയും ക്ഷണിച്ചു. സമാധാനപരമായ മണ്ഡലകാലത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്കായി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് കൊട്ടാരം പ്രതിനിധികളും അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss