|    Sep 20 Thu, 2018 5:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സമവായമുണ്ടെങ്കില്‍ മാത്രം വീണ്ടും രാഷ്ട്രപതിയാവും : പ്രണബ് മുഖര്‍ജി

Published : 1st May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഭരണ- പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ സമവായത്തില്‍ എത്തിയാല്‍ മാത്രമേ വീണ്ടും മല്‍സരിക്കുകയുള്ളൂവെന്ന് പ്രണബ് മുഖര്‍ജി. അല്ലാത്തപക്ഷം രാഷ്ട്രപതി സ്ഥാനത്തേക്ക് മല്‍സരിക്കാനില്ലെന്നും പ്രണബ് മുഖര്‍ജി അറിയിച്ചു. ഇതുസംബന്ധിച്ച തന്റെ അഭിപ്രായം പ്രതിപക്ഷ കക്ഷികളെ രാഷ്ട്രപതി അറിയിച്ചതായാണ് റിപോര്‍ട്ടുകള്‍. മല്‍സരം നടക്കുകയാണെങ്കില്‍ വീണ്ടും ഉപരാഷ്ട്രപതി—സ്ഥാനത്തേക്ക് മല്‍സരിക്കില്ലെന്ന് ഹാമിദ് അന്‍സാരിയും സൂചന നല്‍കിയിട്ടുണ്ടെന്നാണ് വിവരം.  അതേസമയം, ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലും രാഷ്ട്രപതിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാ—യിട്ടുണ്ട്. പ്രധാനമന്ത്രി മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരടങ്ങുന്ന ബിജെപിയിലെ ഗുജറാത്ത് ലോബിക്ക് അഡ്വാനിയേയും സുഷമ സ്വരാജിനേയും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ താല്‍പര്യമില്ലെന്നാണ് റിപോര്‍ട്ടുകള്‍. കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രി തവാര്‍ചന്ദ് ഗെഹ്‌ലോട്ടിന്റെ പേരാണ് ഇപ്പോള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ പാളയത്തില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎ കക്ഷികളുടെ മാത്രം പിന്തുണയോടെ സര്‍ക്കാരിന് രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരാളെ വിജയിപ്പിക്കാന്‍ സാധിക്കില്ല. അതിനാല്‍, പൊതുസമ്മതനായ ഒരാളെ നിര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss