|    Jan 17 Tue, 2017 6:17 am
FLASH NEWS

സമര പ്രഖ്യാപന കണ്‍വന്‍ഷനുമായി പാറമടവിരുദ്ധ സമര സമിതി

Published : 30th August 2016 | Posted By: SMR

കാഞ്ഞാര്‍: കാഞ്ഞാറിലെ പാറമടകള്‍ക്കെതിരെയുള്ള സമരം വീണ്ടും ശക്തമാകുന്നു.സമരപരിപാടികള്‍ക്ക് മുന്നോടിയായി പാറമട വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞാര്‍ ഇന്ദിരാ റിജന്‍സിയില്‍ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി.
റോഡും തോടും മലിനമാക്കിയുള്ള പാടമടയുടെയും ക്രഷര്‍ യൂനിറ്റുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചില്ലെങ്കില്‍ ഇവിടെ നിന്നുമുള്ള വാഹനങ്ങള്‍ വഴിയില്‍ തടയാനും യോഗത്തില്‍ തീരുമാനമായി.ഭാരവാഹനങ്ങള്‍ ഓടുന്നതുമൂലം കാഞ്ഞാര്‍  മണപ്പാടി റോഡിലെ കാഞ്ഞാര്‍ ടൗണ്‍, വെങ്കിട്ട, മൂന്നുങ്കവയല്‍ എന്നിവിടങ്ങളിലെ റോഡ് പൂര്‍ണ്ണമായും തകര്‍ന്നതായി ഭാരവാഹികള്‍ ആരോപിച്ചു. ഈ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന വെങ്കിട്ട പാലം തകര്‍ച്ചയുടെ വക്കിലാണ്.
പാറമടയില്‍ നിന്നും ആസിഡ് കലര്‍ന്ന മലിനജലം രാത്രികാലങ്ങളില്‍ മലങ്കര ജലാശയത്തിലേക്ക് തുറന്ന് വിടുന്നതായും സമരസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.  നിരവധി കുടിവെള്ള പദ്ധതികളുടെ ജല സ്രോതസായ ഡാം മലിനമാകുന്നതായും ഇവിടെ കുളിക്കുന്നവര്‍ക്ക് ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും ആരോപണമുണ്ട്.
വിവിധ രാഷ്ടീയ  സാമൂഹിക നേതാക്കള്‍ പങ്കെടുത്ത യോഗം സിപിഐ താലൂക്ക് സെക്രട്ടറി പി പി ജോയി ഉദ്ഘാടനം ചെയ്തു.മുന്‍ എംഎല്‍എ പിപി സുലൈമാന്‍ റാവുത്തുര്‍,ബ്ലോക്ക് പഞ്ചായത്തംഗം സുജാ ഷാജി, പഞ്ചായത്തംഗം വത്സലാ ഭാസ്‌കരന്‍, സിപിഎം ഏരിയാ സെക്രട്ടറി കെ വി സണ്ണി സംസാരിച്ചു.സിഎം തോമസിനെ സമരസമിതി ചെയര്‍മാനായും പി ഡി ജോസ് പന്തലാങ്കലിനെ കണ്‍വീനറായും തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക