|    Dec 19 Wed, 2018 4:36 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സമരത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിക്കണം

Published : 12th September 2018 | Posted By: kasim kzm

കൊച്ചി: കന്യാസ്ത്രീകളുടെ സമരത്തിന് പൊതുസമൂഹത്തിനു ബോധ്യമാവുന്ന വിധത്തില്‍ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിക്കണമെന്നു മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും കൊല്ലം ഡിസിസി പ്രസിഡന്റുമായ ബിന്ദു കൃഷ്ണ. ജലന്ധര്‍ ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട#േു ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നടക്കുന്ന സമരത്തെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു ബിന്ദു കൃഷ്ണ. പ്രതിപക്ഷ നേതാവും കെപിസിസിയും സമരത്തിനു പിന്തുണ കൊടുത്തിട്ടുണ്ടെന്നാണു മനസ്സിലാക്കുന്നത്. എന്നാല്‍ അതു പൊതുസമൂഹത്തിനു ബോധ്യമായിട്ടില്ലെങ്കില്‍ വ്യക്തമാക്കികൊടുക്കണമെന്നും ബിന്ദു കൃഷ്ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീപീഡനങ്ങള്‍ ഏറിവരികയാണ്. ഡിജിപി കുപ്പായം ഊരിവയ്ക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. മെഴുകുതിരിയുമായി സമരസമിതി നടത്തിയ പ്രദക്ഷിണത്തിലും ബിന്ദു കൃഷ്ണ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss