|    Oct 23 Tue, 2018 10:15 pm
FLASH NEWS

സമരത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ യുവതിയുടെ രോഷം

Published : 15th September 2017 | Posted By: fsq

 

കോഴിക്കോട്: ചക്ര സ്തംഭന സമരത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ യുവതിയുടെ രോഷം. പെട്രോള്‍ ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ചക്രസ്തംഭന സമരത്തെ തുടര്‍ന്ന് യാത്ര തടസ്സപ്പെട്ട യുവതിയാണ് ബസ്സില്‍ നിന്നിറങ്ങി നേതാക്കളോട് ദേഷ്യപ്പെട്ടത്. മാവൂര്‍ റോഡ് ജങ്ഷന്‍ ഉപരോധിക്കുന്നതിനിടെ ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വഴി തടഞ്ഞുള്ള സമരം എന്തിനാണെന്ന്  ചോദിച്ച യുവതി  മഴ കനക്കുന്നതിന് മുമ്പ് വീട്ടിലെത്താന്‍ ശ്രമിക്കുന്ന ജനങ്ങളെ വഴിയില്‍ തടഞ്ഞിട്ടാല്‍ പെട്രോള്‍ വില കുറയുമോ എന്ന് ചോദിക്കുകയും ചെയ്തു. നിങ്ങള്‍ വഴി തടഞ്ഞതിന് ശേഷം സുഖമായി വീട്ടില്‍ പോവും, ഞങ്ങള്‍ സ്ത്രീകള്‍ വീട്ടിലെത്താന്‍ ഇരുട്ടാവുമെന്ന് ഓര്‍ക്കണമെന്നും അവര്‍ പറഞ്ഞു. സോളാര്‍ സംഭവവുമായി ബന്ധപ്പെട്ട് 2014ല്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വഴി തടഞ്ഞ് സമരം ചെയ്തതിനെതിരേ നേതാക്കളോട് ആക്രോശിച്ച സന്ധ്യയെ അനുസ്മരിക്കും വിധമായിരുന്നു യുവതിയുടെ പെരുമാറ്റം. യുവതി യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് ക്ഷുഭിതയായി സംസാരിക്കുന്നത് കണ്ട് സ്ഥലത്തെത്തിയ പോലിസ് ഇവരെ അനുനയിപ്പിച്ചു. ഇവര്‍ പിന്നീട് ആര്‍ക്കും മുഖം കൊടുക്കാതെ ബസ്സില്‍ കയറി യാത്ര തുടര്‍ന്നു. ഏറെ നേരം വഴി മുടക്കിയ യൂത്ത് കോണ്‍ഗ്രസ് സമരം ഇതോടെ അവസാനിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss