|    Oct 22 Sun, 2017 3:51 pm
FLASH NEWS

സമരത്തിനിടെ അക്രമം; അറസ്റ്റിലായ മൂന്ന് കോണ്‍ഗ്രസ്സുകാര്‍ റിമാന്‍ഡില്‍

Published : 23rd November 2016 | Posted By: SMR

മൂന്നാര്‍: മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിലേക്ക് നടത്തിയ പ്രകടനത്തിനിടയില്‍ പാര്‍ക്കിന്റെ പ്രധാന ഗേറ്റ് തകര്‍ക്കുകയും പോലിസ് വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മൂന്നുപേര്‍ പിടിയിലായി. ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനില്‍ ഡി സതീഷ് കുമാര്‍ (34), മൂന്നാര്‍ ന്യൂ കോളനി സ്വദേശി ജി പീറ്റര്‍ (32), സൈലന്റ്‌വാലി ഫാക്ടറി ഡിവിഷനില്‍ എ മുരുകന്‍ (37), എന്നിവരെയാണ് മൂന്നാര്‍ എസഐ പി ജിതേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിലെ അഴിമതിയിലും ഭരണകക്ഷിയുടെ പിന്‍വാതില്‍ നിയമനങ്ങളിലും പ്രതിഷേധിച്ച് കഴിഞ്ഞ 13നാണ് കോണ്‍ഗ്രസ് ദേവികുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തിയത്. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പ്രധാന ഗേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പോലിസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍, ഗേറ്റ് തല്ലി തകര്‍ത്ത് മറിച്ചിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക