|    Sep 18 Tue, 2018 7:37 pm
FLASH NEWS

സമരചരിത്രത്തിന് അരങ്ങൊരുക്കി അരയി സ്‌കൂളില്‍ ‘കനലോര്‍മ’ പുനരവതരണം ഇന്ന്

Published : 15th August 2016 | Posted By: SMR

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അരയി ഗവ.യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കനലോര്‍മ  നാടകത്തിന് ചടുലമായ തുടക്കം. പരിപാടി കാണാനെത്തിയ നൂറുകണക്കിന് രക്ഷിതാക്കളുടെ അഭ്യര്‍ഥന മാനിച്ച് നാടകം ഇന്ന് വീണ്ടും അവതരിപ്പിക്കും.
ഇന്ത്യാ ചരിത്രത്തില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതിക്ക് വര്‍ത്തമാനകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കുരുന്നു പ്രതിഭകള്‍ ദൃശ്യാഖ്യാനം ഒരുക്കിയത്. ചരിത്ര പുരുഷന്മാരായ ഗാന്ധിജി, സെയ്ഫുദ്ദീന്‍ കിച്ചുലു, ഭഗത് സിങ് എന്നിവര്‍ കഥാപാത്രങ്ങളായി രംഗത്തെത്തി, ബ്രിട്ടീഷ് പോലിസ് മേധാവിയായ ജനറല്‍ ഡയറും. ജ്വലിക്കുന്ന സ്മൃതികള്‍ക്കു നടുവില്‍ പുതിയ കാലത്തെക്കുറിച്ചുള്ള ആധിയുമായി ഒറ്റപ്പെട്ടു പോകുന്ന വൃദ്ധനെ ഇളം തലമുറയുടെ പ്രതീകമായി ഒരു സംഘം വിദ്യാര്‍ഥികള്‍ സാന്ത്വനത്തിന്റെ സ്‌നേഹവചസ്സുകളുമായി പൊതിയുകയാണ്.
സ്‌കൂള്‍ അങ്കണത്തെ മുഴുവന്‍ വേദിയാക്കിക്കൊണ്ട് സ്‌കുളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും കഥാപാത്രങ്ങളായി അണിനിരത്തിക്കൊണ്ട് ഓപ്പണ്‍ തീയേറ്ററിന്റെയും സംഗീതശില്‍പത്തിന്റെയും ഘടനയിലാണ് നാടകത്തിന്റെ അവതരണം. സ്‌കൂള്‍ അധ്യാപകരായ ശോഭന കൊഴുമ്മല്‍ രചനയും കെ വി സൈജു സംവിധാനവും നിര്‍വഹിച്ചു. സംഗീതം ലോഹിതാക്ഷന്‍ രാവണേശ്വരം. പ്രകാശന്‍ കരിവെള്ളൂര്‍ സര്‍ഗാത്മക പിന്തുണയേകി. വസ്ത്രാലങ്കാരം ദേവന്‍. ബാലന്‍, പി മിഥുന്‍ രാജ്, കെ ആദിത്യന്‍, പി കെ സ്‌നേഹ മോള്‍, കെ സിദ്ധാര്‍ഥ്, പി കെ ആദിത്യന്‍, കെ ആദര്‍ശ്, ബി കെ ആഷിഖ്, പി ആകാശ്, കെ അര്‍ജുന്‍, പി പി അഭിരാം, കെ അഫ്‌സത്ത്, എ കാശിനാഥ്, ധനഞ്ജയന്‍, കെ ആദിഷ്, കെ വി ശ്രീനന്ദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍.
പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍, അധ്യാപകരായ സിനി എബ്രഹാം, എ സുധീഷ്ണ, പി ബിന്ദു, എ വി ഹേമാവതി, കെ വനജ ,ഗിരിജാ രമേശന്‍,ടി വി സവിത, ടി ഷീബ, കെ ശ്രീജ, ടി വി രസ്‌ന എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss