|    Nov 20 Mon, 2017 1:13 pm

‘സമരങ്ങളോട് സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുന്നു’

Published : 10th August 2017 | Posted By: fsq

 

കാസര്‍കോട്്: പ്രതിഷേധങ്ങളോടും സമരങ്ങളോടും സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആറാം പ്രവൃത്തി ദിവസത്തില്‍ ക്ലസ്റ്റര്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ച അധ്യാപകര്‍ക്കെതിരെ വകുപ്പ് നടപടി സ്വീകരിക്കണമെന്ന ഡിപിഐ സര്‍ക്കുലര്‍ എന്ന് കെപിഎസ്ടിഎ കാസര്‍കോട്ട് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍ എം തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ടി കെ എവുജിന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ സരോജിനി, ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ ഒ രാജീവന്‍, കെ അനില്‍കുമാര്‍, കെ രാജീവന്‍, കെ സി സെബാസ്റ്റ്യന്‍, അലോഷ്യസ് ജോര്‍ജ്ജ്, സുരേന്ദ്രന്‍ ചീമേനി, സ്വപ്‌ന ജോര്‍ജ്ജ്, ഷീല ചാക്കോ, പി എ സെബാസ്റ്റ്യന്‍, ജോര്‍ജ്ജ് തോമസ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക