|    Oct 22 Sun, 2017 1:23 am
Home   >  Kerala   >  

സമരക്കാര്‍ തുറന്ന പാലിയേക്കര സമാന്തരപാത വീണ്ടും അടച്ചു

Published : 4th October 2016 | Posted By: Navas Ali kn

tcr_gl_tcr_paliyekkara_toll_road_161004183352797

പുതുക്കാട് (തൃശൂര്‍): ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് സമരക്കാര്‍ തുറന്ന പാലിയേക്കര ടോള്‍ പ്ലാസ സമാന്തരപാത വീണ്ടുമടച്ചു. ശനിയാഴ്ച രാത്രി സാമൂഹികപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുറന്ന പാതയാണ് ടോള്‍ പ്ലാസ അധികൃതര്‍ ഇരുമ്പുതൂണുകള്‍ സ്ഥാപിച്ച് അടച്ചുകെട്ടിയത്. ചാലക്കുടി ഡിവൈഎസ്പി പി വാഹിദിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് കാവലിലായിരുന്നു നടപടി. നേരത്തേ കാറുകള്‍ക്ക് ഇതിലൂടെ പോവാമായിരുന്നു. ഇപ്പോള്‍ 1.3 മീറ്റര്‍ വീതി മാത്രം വിട്ടാണ് അടച്ചത്. തിങ്കളാഴ്ച്ച വെളുപ്പിന് രണ്ടിന് ആരംഭിച്ച പ്രവൃത്തികള്‍ രാവിലെ ആറോടെ പൂര്‍ത്തിയാക്കി. കലക്ടറുടെ നിര്‍ദേശപ്രകാരമാണ് പോലിസ് സംരക്ഷണം നല്‍കിയതെന്നാണ് പറയുന്നത്. എന്നാല്‍, തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് ചിലര്‍ സമാന്തരപാതയുടെ തടസ്സം നീക്കിയതെന്നും ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും ജില്ലാ കലക്ടര്‍ എ കൗശിഗന്‍ അറിയിച്ചു. സമാന്തര പാത അടച്ചുകെട്ടുന്നതിന് ടോള്‍ പ്ലാസ അധികൃതര്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു. ദേശീയപാതയിലെ അപാകതകളും ചിറങ്ങരയിലെ സര്‍വീസ് റോഡിന്റെ പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക