|    Mar 28 Tue, 2017 11:42 am
FLASH NEWS

സമരക്കാരെ പാര്‍പ്പിച്ച ജയിലില്‍ വെടിവയ്പ്

Published : 5th September 2016 | Posted By: SMR

ആഡിസ്അബാബ: എത്യോപ്യയില്‍ സര്‍ക്കാരിനെതിരായ സമരക്കാരെ പാര്‍പ്പിച്ച ജയിലില്‍ വെടിവയ്പു നടന്നതായി റിപോര്‍ട്ട്. തലസ്ഥാനം ആഡിസ്അബാബയ്ക്കു സമീപം ക്വിലിനിയിലുള്ള ജയിലിലായിരുന്നു വെടിവയ്‌പെന്നു പ്രതിപക്ഷനേതാക്കള്‍ അറിയിച്ചു.
ഒരോമോ ആദിവാസി വിഭാഗക്കാരായ സമരക്കാരാണു ജയിലില്‍ കഴിയുന്നവരില്‍ ഭൂരിപക്ഷവും. ജയിലിലെ 20 ഓളം തടവുകാര്‍ക്കു വെടിയേറ്റതായി എത്യോപ്യയിലെ ഫോര്‍ച്യൂണ്‍ ദിനപത്രം റിപോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇവര്‍ കൊല്ലപ്പെട്ടോ പരിക്കേല്‍ക്കുക മാത്രമായിരുന്നോ എന്നതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ജയിലിലെ കെട്ടിടങ്ങളില്‍ തീപിടിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. ജയിലില്‍ നിന്നു പുകയുയരുന്നതിന്റെ ചിത്രവും റിപോര്‍ട്ടിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതേസമയം തടവുകാരില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും ആറുപേര്‍ക്കു പരിക്കേറ്റതായും ഒരു സര്‍ക്കാര്‍ അനുകൂല റേഡിയോ റിപോര്‍ട്ട് ചെയ്തു. എന്നാല്‍ 20നും 30നുമിടയില്‍ തടവുകാര്‍ കൊല്ലപ്പെട്ടിരിക്കാമെന്നു പ്രതിപക്ഷം അഭിപ്രായപ്പെട്ടു.
സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യം, ഭൂമിയുടെ അവകാശം എന്നീ വിഷയങ്ങളുന്നയിച്ച് നവംബര്‍ മുതല്‍ തുടരുന്ന സമരത്തില്‍ പങ്കാളികളായവരില്‍ 500ഓളം പേരെ എത്യോപ്യന്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day