|    Jul 19 Thu, 2018 5:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സമരം: 1300 സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍

Published : 13th September 2017 | Posted By: fsq

 

കോയമ്പത്തൂര്‍: ഏഴാമത് ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട്് കോയമ്പത്തൂര്‍ കലക്ടറേറ്റിനു മുമ്പില്‍ പ്രകടനം നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍. അധ്യാപകരും മറ്റ് ഉദ്യോസ്ഥരുമടങ്ങുന്ന 1300ഓളം തമിഴ്‌നാട് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍- ഗവണ്‍മെന്റെ് എംപ്ലോയീസ് സംയുക്ത ആക്ഷന്‍ കമ്മിറ്റി (ജെഎസിടിടിഒ- ജിഇഒ) അംഗങ്ങളാണ് അറസ്റ്റിലായത്. അടുത്തിടെ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ തീരുമാനം പുനപ്പരിശോധിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സമരത്തിനെതിരേ മദ്രാസ് ഹൈക്കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ ഗതാഗതമടക്കം തടസ്സപ്പെടുത്തി റാലി നടത്തിയതിനാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കേണ്ടി വന്നതെന്ന് പോലിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss