|    Nov 21 Tue, 2017 11:07 pm
FLASH NEWS
Home   >  Kerala   >  

സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം

Published : 3rd October 2016 | Posted By: Navas Ali kn

udf_760x400

തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവരുന്ന നിരാഹാരം ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ ശക്തമായി തുടരും. ഫീസ് വര്‍ധന പിന്‍വലിക്കുന്നതടക്കം പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആവശ്യങ്ങളിലും അനുകൂലതീരുമാനമുണ്ടാകുന്നതുവരെ സമരത്തില്‍നിന്ന് പിന്നോട്ടുപോവേണ്ടതില്ലെന്ന് ഇന്നലെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗികവസതിയില്‍ ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചു. രാവിലെ നിയമസഭയില്‍ സ്വാശ്രയവിഷയം ഉന്നയിച്ച് സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷവുമായി സ്പീക്കര്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ചേര്‍ന്ന യുഡിഎഫ് നേതാക്കളുടെ യോഗത്തിലാണ് സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
നിയമസഭയില്‍ നിരാഹാരമനുഷ്ഠിക്കുന്ന എംഎല്‍എമാരുടെ ആരോഗ്യസ്ഥിതി വഷളാവുന്ന സാഹചര്യത്തില്‍ മറ്റ് എംഎല്‍എമാര്‍ നിരാഹാരമനുഷ്ഠിക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കും.
അതേസമയം, പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്വാശ്രയഫീസ് വര്‍ധനവിന്റെ പേരിലുള്ള പിടിവാശിയില്‍ അയവുവരുത്തിയിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചാല്‍ സഹകരിക്കാനും യോഗത്തില്‍ ധാരണയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക