|    Sep 21 Thu, 2017 7:28 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സമരം മാറ്റിവയ്ക്കില്ലെന്ന് ഐഎന്‍എ

Published : 16th July 2017 | Posted By: fsq

 

തിരുവനന്തപുരം: കണ്ണൂരും കാസര്‍കോടും അടക്കമുള്ള ജില്ലകളില്‍ പണിമുടക്ക് മാറ്റിവയ്ക്കില്ലെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍(ഐഎന്‍എ) അറിയിച്ചു. 19നു നടക്കുന്ന യോഗത്തിലെ തീരുമാനങ്ങള്‍ അറിഞ്ഞശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും ഐഎന്‍എ ഭാരവാഹികള്‍ പറഞ്ഞു. ഹൈക്കോടതി എസ്മ പ്രയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടും നഴ്‌സുമാര്‍ പണിമുടക്കുമെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ പ്രശ്‌നപരിഹാരത്തിന് സാധ്യത തേടി മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതോടെയാണ് സമവായമുണ്ടാക്കാന്‍ ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടത്. പണിമുടക്ക് പിന്‍വലിച്ചാല്‍ ചര്‍ച്ചയാവാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുകയായിരുന്നു. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ എഴുതിനല്‍കാന്‍ ഓഫിസില്‍ നിന്ന് അറിയിപ്പും ലഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക