സമരം ഫലം കണ്ടു; ഹിജാബ് ധരിക്കാന്‍ അനുമതി
Published : 30th August 2016 | Posted By: SMR

മംഗളൂരു: കാംപസില്‍ ഹിജാബ് നിരോധിച്ച വളച്ചില് ശ്രീനിവാസ് കോളജ് ഓഫ് ഫാര്‍മസി മാനേജ്മെന്റിന്റെ നടപടിക്കെതിരായ പ്രതിഷേധം ലക്ഷ്യംകണ്ടു. സമരക്കാരുമായി കോളജ് നടത്തിപ്പുകാരായ ശര്‍മ റാവു ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് ശ്രീനിവാസ റാവു നടത്തിയ കൂടിക്കാഴ്ചയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് ധരിച്ച് ക്ലാസിലെത്താന്‍ തടസ്സമുണ്ടാവില്ലെന്ന് ഉറപ്പ് നല്കി.
കാംപസ് ഫ്രണ്ട്, പോപുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുടെയും വിദ്യാര്‍ഥികളും രക്ഷിതാക്കളുമടങ്ങിയ സമിതിയുടെയും സംയുക്ത പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്ഥാപനത്തിലെ വസ്ത്ര ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. മുസ്ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നതും ആണ്‍കുട്ടികള്‍ താടി വളര്‍ത്തുന്നതും നിരോധിച്ച അധികൃതരുടെ നടപടിക്കെതിരേ ശനിയാഴ്ച കോളജ് കവാടത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ നൂറോളം പേര് പങ്കെടുത്തിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.