|    Aug 16 Thu, 2018 5:27 pm

സമരം പിന്‍വലിച്ചതായി രാഘവന്‍ എംപി

Published : 2nd August 2018 | Posted By: kasim kzm

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്തവത്തില്‍ വലിയ വിമനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാര സമരം പിന്‍വലിച്ചതായി എം കെ രാഘവന്‍ എംപി അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നിരാഹരം പിന്‍വിച്ചത്. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി നല്‍ക്കാന്‍ ഡിജിസിഎ, എയര്‍പോര്‍ട്ട് അതോററ്റി എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞുവെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനുമതി ലഭ്യമാക്കുമെന്നും കേന്ദ്ര മന്ത്രിയുടെ ചേബറില്‍ നടന്ന ചര്‍ച്ചയില്‍ സുരേഷ് പ്രഭു എംപിയെ അറിയിച്ചു.
ഈ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്‍മാറണണെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിയുടെ അഭ്യര്‍ഥനയെതുടര്‍ന്നാണ് ഇന്ന് മുതല്‍ എയര്‍പോര്‍ട്ടിനി മുമ്പില്‍ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാരസമരം എം കെ രാഘവന്‍ പിന്‍വലിച്ചത്. കേന്ദ്ര മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ എം ഐ ഷാനവാസ് എംപിയും പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss