|    Jan 22 Sun, 2017 11:47 am
FLASH NEWS

സമരം നീളുന്നു; മരവ്യാപാര മേഖല നിശ്ചലം

Published : 28th July 2016 | Posted By: SMR

ഇരിക്കൂര്‍: ഒരു മാസത്തിലേറെയായി അനിശ്ചിതമായി നീളുന്ന സമരം കാരണം മലയോര മേഖലയിലെ മരവ്യാപാര മേഖല നിശ്ചലമായി. ആയിരക്കണക്കിനു തൊഴിലാളികള്‍ ജോലിയില്ലാതെ വലയുന്നു. ഒത്തു തീര്‍പ്പുണ്ടാക്കിയ ശേഷവും വീണ്ടും സമരം തുടരുന്നതാണ് തടി വ്യാപാര വിതരണ മേഖലയ്ക്കു തിരിച്ചടിയാവുന്നത്.
കൂലിതര്‍ക്കത്തില്‍ തുടങ്ങിയ സമരം ഇപ്പോള്‍ അനന്തമായി  നീളുകയാണ്. തടി വ്യാപാര മേഖലയിലെ പ്രമുഖ തൊഴിലാളി യൂനിയനുകളായ സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി വിഭാഗത്തില്‍പെട്ടവരാണ് സമരം നടത്തുന്നത്. സമരം തുടങ്ങി രണ്ടാഴ്ചയ്ക്കു ശേഷം കൂലി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ അവസാനിച്ചിരുന്നു. മലയോര മേഖലയില്‍ മാത്രം ഒതുങ്ങിയ സമരമായതിനാല്‍ ശ്രീകണ്ഠപുരം കേന്ദ്രീകരിച്ചാണ് യൂനിയന്‍ നേതാക്കളും തടി വ്യാപാരികളും ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തിയത്.
എന്നാല്‍ പിറ്റേന്നു മുതല്‍ സമീപ പ്രദേശങ്ങളില്‍ കൂടി വില വര്‍ധനവുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായി. ഇതോടെ പണി ഭാഗികമായി വീണ്ടും തടസപ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെ ഉടമകള്‍ പണി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് മേഖല പൂര്‍ണമായും നിശ്ചലമായത്.
ഇരു വിഭാഗങ്ങളും വിട്ടുവീഴ്ച ചെയ്യാത്തതിനാല്‍ സമരം രണ്ടാം മാസത്തിലേക്ക് കടക്കുകയാണ്. കാലവര്‍ഷവും കര്‍ക്കിടകവുമായതോടെ തടി മേഖലിയില്‍ പണിയെടുക്കുന്ന വിവിധ വിഭാഗങ്ങളില്‍പെട്ട 500ലധികം പേരും അവരുടെ കുടുംബങ്ങളും പട്ടിണിയിലേക്കു നീങ്ങുകയാണ്.
തൊഴിലാളികളും ഉടമകളും ലോറിക്കാരും കച്ചവടക്കാരുമെല്ലാം തൊഴിലില്ലാത്തതിനാല്‍ ദുരിതം പേറുന്നുണ്ട്. മരവ്യാപാരികള്‍ പണി പൂര്‍ണമായി നിര്‍ത്തിവച്ചിട്ട് രണ്ടാഴ്ചയോളമായി. മലയോരത്തു നിന്നെത്തുന്ന തടി ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി മില്ലുകളുണ്ട്. അവിടങ്ങളിലും പ്രതിസന്ധി രൂപപ്പെട്ടതോടെ നിര്‍മാണ മേഖലയും സ്തംഭനത്തിലേക്കു നീങ്ങുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക