|    Jan 24 Tue, 2017 10:42 pm
FLASH NEWS

സമരം നടത്തുന്നത് കോഴ വാങ്ങുന്നവരുടെ താല്‍പര്യം സംരക്ഷിക്കാന്‍: മുഖ്യമന്ത്രി

Published : 28th September 2016 | Posted By: mi.ptk

pinarayi-vijayan-3

തിരുവനന്തപുരം:  കോഴ വാങ്ങല്‍ അവസാനിച്ചതില്‍ അസ്വസ്ഥരായവര്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കോഴ വാങ്ങാന്‍ കോളേജുകള്‍ക്ക് ഒത്താശ ചെയ്തുനല്‍കുകയായിരുന്നു. പല പേരുകളില്‍ കോഴ വാങ്ങാനുള്ള അവസരം പുതിയ സര്‍ക്കാര്‍ ഇല്ലാതാക്കി. ഈ മാറ്റത്തില്‍ അസ്വസ്ഥതയുള്ളവര്‍ കേരളത്തിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരംഭിച്ച സമരം അത്തരക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സ്വാശ്രയ കരാറില്‍ സര്‍ക്കാരിന് അഭിമാനമുണ്ട്. ഫീസിനുമേല്‍ ഒരു പൈസപോലും അധികം വാങ്ങാന്‍ കഴിയില്ല.പണത്തിന്റെ ബലത്തില്‍ പ്രവേശനം കിട്ടുന്ന സ്ഥിതി ഒഴിവാക്കി. കുറഞ്ഞ ഫീസില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പഠിക്കാനാകും. 350കോടി രൂപയുടെ മെഡിക്കല്‍ സീറ്റ് വില്‍പ്പനയാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഇരുപതോളം സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജുമെന്റുകള്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിടാന്‍ തയ്യാറായിട്ടുണ്ട്. ഇത് യുഡിഎഫ് ഭരണകാലത്ത് സാധിക്കാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
20ശതമാനം സീറ്റുകളിലാണ് കഴിഞ്ഞ വര്‍ഷത്തെ അതേ നിരക്കില്‍ പഠിക്കാന്‍ കഴിയുന്നത്. ഈ ഫീസിന്റെ തുകയില്‍ വര്‍ധനവുണ്ടായിട്ടില്ലെന്നും കൂടുതല്‍ കുട്ടികള്‍ക്ക് കുറഞ്ഞ ഫീസിന്റെ ആനുകൂല്യം ലഭിക്കുന്നതിനെ യുഡിഎഫ് എതിര്‍ക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. അംഗീകരിച്ച കരാറില്‍ നിന്ന് ഏതെങ്കിലും മാനേജ്‌മെന്റുകള്‍ പിന്മാറിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 136 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക