|    Apr 26 Wed, 2017 7:16 pm

സമരം തുടരുമെന്ന് ബസ് ജീവനക്കാര്‍

Published : 15th August 2016 | Posted By: SMR

ചങ്ങരംകുളം: ജീവനക്കാരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന് ബസ് തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ അപകടം നടന്ന സ്ഥലത്തുവച്ച് വിദ്യാര്‍ഥിയുടെ മരണത്തിന് ഇടയാക്കിയ കോഴിക്കോട്-കുറ്റിപ്പുറം റൂട്ടിലോടുന്ന അപ്പൂസ് ബസ് തടഞ്ഞുവച്ച് ബസ്സിലെ പുതിയ ജീവനക്കാരനെ അക്രമിച്ചുവെന്നാരോപിച്ചാണ് ബസ്സുടമകള്‍ പണിമുടക്കിയത്. കഴിഞ്ഞ ദിവസങ്ങളിലും ബസ് ജീവനക്കാരെ കൈയേറ്റം ചെയ്യാനുള്ള ശ്രമം നടന്നിരുന്നു.
പോലിസ് ഒരു നടപടിയും ഇവര്‍ക്കെതിരേ സ്വീകരിക്കുന്നില്ല എന്നാരോപിച്ചാണ് ബസ്സുടമകള്‍ പണി മുടക്കിയത്. സമരം തുടരുമെന്നും കുറ്റക്കാര്‍ക്കെതിരേ  കേസെടുത്ത് കോടതിയില്‍ ഹാജരാക്കുന്നത് വരെ കോഴിക്കോട്-തൃശ്ശൂര്‍ റൂട്ടില്‍ ഒരു ബസ്സും സര്‍വീസ് നടത്തില്ലെന്നും തൊഴിലാളി നേതാക്കള്‍ പറഞ്ഞു. അതേസമയം, ബസ് ജീവനക്കാരെ മര്‍ദ്ദിച്ചെന്നാരോപിച്ച് കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരേ ചങ്ങരംകുളം പോലിസ് കേസെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day