|    Sep 21 Fri, 2018 11:05 pm
FLASH NEWS

സമയത്തെചൊല്ലി തര്‍ക്കം; പോലിസ് ഇടപെട്ടു

Published : 13th June 2018 | Posted By: kasim kzm

കൊല്ലങ്കോട്: സമയെത്തച്ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം. ഇതേ തുടര്‍ന്ന് പോലിസ് ഇടപെട്ടു. കൊല്ലങ്കോട് ബസ് സ്റ്റാന്റില്‍ പൊള്ളാച്ചി-തൃശ്ശൂര്‍ സര്‍വസ് നടത്തുന്ന എസ്‌സിഎം ബസിന് കുറുകെ മറ്റൊരു ബസ് കുറുകെ നിര്‍ത്തിയതോടെയാണ് പ്രശനം സങ്കീര്‍ണമായത്.
അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസിലെ യാത്രക്കാര്‍ പോലിസിന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ എസ്എച്ച്ഒ  കെ പി ബെന്നി എസ്‌ഐ രാജേഷ് എന്നിവരടങ്ങുന്ന സംഘം സ്റ്റാന്റിലെത്തി കുറുകെയിട്ട ബസ് മാറ്റിച്ചു.
തുടര്‍ന്ന് ഗോവിന്ദാപുരം തൃശ്ശൂര്‍ സര്‍വീസ് നടത്തുന്ന ശ്രീവദം ബസ്സും അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന എസ്‌സിഎം ബസ് ജീവനക്കാരെയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി സമയക്രമം പാലിച്ച് വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകാന്‍ നിര്‍ദ്ദേശം നല്‍കി. ഈ റൂട്ടില്‍ സമയത്തെച്ചൊല്ലി കഴിഞ്ഞ ദിവസം തര്‍ക്കവും കൈയാങ്കളിയും ഉണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss