|    Dec 11 Tue, 2018 4:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സമയക്രമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ വിശദീകരണം തേടി

Published : 22nd November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനും വഴിപാടിനുമായി ഏര്‍പ്പെടുത്തിയിരിക്കുന്ന സമയക്രമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി.
സംസ്ഥാന പോലിസ് മേധാവിയും ദേവസ്വം കമ്മീഷണറും രണ്ടാഴ്ചയ്ക്കകം മറുപടി സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. നിലയ്ക്കലില്‍ നിന്ന് സന്നിധാനത്തെത്തി നിശ്ചിത സമയത്തിനുള്ളില്‍ ദര്‍ശനവും വഴിപാടും നടത്തി മടങ്ങിയെത്താന്‍ പോലിസ് അനുവദിച്ചിരിക്കുന്ന സമയക്രമം തികയില്ലെന്നാണ് പരാതി. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മലകയറി ദര്‍ശനം നടത്തി ആറ് മണിക്കൂറിനുള്ളില്‍ മടങ്ങിയെത്താ ന്‍ പ്രയാസമാണ്.
നിലയ്ക്കലി ല്‍ സ്വന്തം വാഹനം പാര്‍ക്ക് ചെയ്ത് കെഎസ്ആര്‍ടിസി ബസ്സില്‍ സഞ്ചരിക്കേണ്ടത് കാരണം സമയത്ത് പമ്പയിലെത്താ ന്‍ കഴിയില്ല. ആരാധനയ്ക്ക് തടസ്സം വരാതിരിക്കാന്‍ സമയക്രമം ഒഴിവാക്കണമെന്നാണ് വട്ടപ്പാറ വേങ്കോട് സ്വദേശി ശ്രീകുമാരന്‍ നായര്‍ നല്‍കിയ പരാതിയിലെ ആവശ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss