|    Dec 19 Wed, 2018 6:57 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സമയം തിരിച്ചുപിടിച്ച് മല്‍സരങ്ങള്‍

Published : 8th December 2018 | Posted By: kasim kzm

ആലപ്പുഴ: ഇത്തവണ കലോല്‍സവത്തിന്റെ പ്രത്യേകത അപ്പീലുകള്‍ കുറഞ്ഞു എന്നതാണ്. വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലുകളാണ് അപ്പീലുകളുടെ എണ്ണം കുറച്ചത്. ഇതോടെ മല്‍സരങ്ങളും ഏറക്കുറേ തീരുമാനിച്ച സമയം തിരിച്ചുപിടിക്കുകയും ചെയ്തു.
മുഴുവന്‍ ജില്ലകളില്‍ നിന്നായി മുന്നൂറില്‍ താഴെ മാത്രം അപ്പീലുകളാണ് ഇന്നലെ അനുവദിച്ചത്. മുന്‍ വര്‍ഷത്തെ കാഴ്ച അപ്പീലുകള്‍ കാരണം സമയത്തിന് മല്‍സരം തീര്‍ക്കാനായിരുന്നില്ല എന്നതായിരുന്നു. മല്‍സരങ്ങള്‍ പാതിരാ വരെ നീണ്ടുപോയിരുന്നു. അപ്പീലുകള്‍ വഴി കര്‍ട്ടന്‍ ഉയരുന്നതിന് തൊട്ടുമുമ്പ് കൂടുതല്‍പേരെത്തുന്നതോടെ സമയവും കണക്കുകൂട്ടലുകളും തെറ്റും. അത് ഇത്തവണയുണ്ടായില്ല. പതിവുപോലെ തുടങ്ങാന്‍ ഓരോ മണിക്കൂര്‍ വൈകിയതിന്റെ ബുദ്ധിമുട്ട് മാത്രമാണ് ഉണ്ടായിരുന്നത്.
ഇത്തവണ ഒരോ ജില്ലകളിലെയും അപ്പീലുകള്‍ പരിശോധിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നിരീക്ഷകനെ വച്ചിരുന്നു. ആകെ ലഭിക്കുന്ന അപേക്ഷകളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ അനുവദിക്കരുതെന്നാണ് നിര്‍ദേശം. അതേസമയം, അപ്പീലുകള്‍ക്ക് മുന്‍വര്‍ഷങ്ങളേക്കാള്‍ കുറവുണ്ടെങ്കിലും മല്‍സരങ്ങളെ ഇത്തവണയും അപ്പീലുകള്‍ ബാധിച്ചതായാണ് വിവിധ സ്‌കൂളുകളില്‍നിന്നെത്തിയ അധ്യാപകരും പരിശീലകരും അഭിപ്രായപ്പെടുന്നത്.
ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന മല്‍സരത്തില്‍ അപ്പീലുകളുടെ എണ്ണം കൂടി 26 എണ്ണം ഉണ്ടായിരുന്നത് തെളിവായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss