|    Jul 18 Wed, 2018 1:11 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സമനില വിടാതെ ലിവര്‍പൂള്‍

Published : 28th September 2017 | Posted By: fsq

 

മോസ്‌ക്കോ: ചാംപ്യന്‍സ് ലീഗിലും ലിവര്‍പൂള്‍ നിരയുടെ കഷ്ടകാലം മാറുന്നില്ല. വമ്പന്‍ ടീമുകള്‍ വിജയക്കുതിപ്പ് തുടരുമ്പോള്‍ താരതമ്യേനെ ദുര്‍ബലരായ സ്പാര്‍ട്ടക്ക് മോസ്‌ക്കോയോട് 1-1 സമനിലകൊണ്ട് ലിവര്‍പൂളിന് തൃപ്തിപ്പെടേണ്ടി വന്നു. രണ്ട് ഗോളുകളും  ഒന്നാം പകുതിയില്‍ പിറന്നപ്പോള്‍ ശൂന്യമായാണ് രണ്ടാം പകുതി അവസാനിച്ചത്.മോസ്‌ക്കോയുടെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ 4-3-3 എന്ന ശൈലിയിലാണ് ജര്‍ഗന്‍ ക്ലോപ് ലിവര്‍പൂളിനെ അണിനിരത്തിയത്. എന്നാല്‍ 5-4-1 എന്ന വ്യത്യസ്ത ശൈലിയില്‍ ബൂട്ടുകെട്ടി ഇറങ്ങിയ മോസ്‌ക്കോ 23ാം മിനിറ്റില്‍ അക്കൗണ്ട് തുറന്ന് ലിവര്‍പൂളിനെ ഞെട്ടിച്ചു. പെനല്‍റ്റി ബോക്‌സിന് തൊട്ടടുത്ത് നിന്ന് ലഭിച്ച ഫ്രീ കിക്കിനെ മിന്നല്‍ വേഗത്തില്‍ പോസ്റ്റിലെത്തിച്ച് ഫെര്‍ണാണ്ടോയാണ് മോസ്‌ക്കോയ്ക്ക് ലീഡ് നേടിക്കൊടുത്തത്. ലീഡ് വഴങ്ങിയതോടെ ഉണര്‍ന്ന് കളിച്ച ലിവര്‍പൂളിന് വേണ്ടി 31ാം മിനിറ്റില്‍ കോട്ടീഞ്ഞോ ഗോള്‍ മടക്കി. സാദിയോ മേയ്‌നോടൊത്ത് കോട്ടീഞ്ഞോ നടത്തിയ മികച്ച മുന്നേറ്റം മനോഹര ഗോളായി അവസാനിക്കുകയായിരുന്നു. മല്‍സരം 1-1 എന്ന നിലയില്‍. ഒന്നാം പകുതിക്ക് വിസില്‍ മുഴങ്ങുമ്പോഴും ഓരോ ഗോളുകള്‍ വീതം അക്കൗണ്ടിലാക്കി തുല്യതയോടെയാണ് ഇരുകൂട്ടരും കളി പിരിഞ്ഞത്.വിരസമായ രണ്ടാം പകുതിയില്‍ പ്രതിരോധത്തിലേക്ക് കളി ശൈലി മാറിയതോടെ മല്‍സരം 1-1 എന്ന നിലയില്‍ അവസാനിച്ചു. മല്‍സരത്തിന്റെ 60 ശതമാനം സമയത്തും പന്ത് കൈയടിക്കവെച്ച ലിവര്‍പൂള്‍ 17 തവണ മോസ്‌ക്കോ ഗോള്‍പോസ്റ്റിനടുത്തേക്ക് പന്തെത്തിച്ചെങ്കിലും ഭാഗ്യം ഒരു തവണ മാത്രമാണ് കനിഞ്ഞത്. കളിച്ച രണ്ട് മല്‍സരങ്ങളും സമനില ആയതോടെ ഗ്രൂപ്പ് ഇയില്‍ രണ്ട് പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ് ലിവര്‍പൂളുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss