|    Dec 15 Sat, 2018 6:05 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സമനില കുരുക്കില്‍ യുനൈറ്റഡ്‌

Published : 3rd December 2018 | Posted By: kasim kzm

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വീണ്ടും സമനിലക്കുരുക്ക്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തപ്പിത്തടയല്‍ തുടരുകയാണ്. എവേ മല്‍സരത്തില്‍ മാഞ്ചസ്റ്ററിനെ 2-2ന് സതാംപ്റ്റനാണ് സമനിലയില്‍ പിടിച്ചുകെട്ടിയത്.
രണ്ട് ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് മാഞ്ചസ്റ്റര്‍ സമനില കണ്ടെത്തിയത്. കളിയുടെ ആദ്യപകുതിയിലാണ് ഇരുടീമും രണ്ട് ഗോള്‍ വീതം ലക്ഷ്യത്തിലെത്തിച്ചത്. സതാംപ്റ്റനു വേണ്ടി സ്റ്റുവര്‍ട്ട് ആംസ്‌ട്രോങും സെഡ്രിക്കും സ്‌കോര്‍ ചെയ്തപ്പോള്‍ റൊമേലു ലുക്കാക്കുവും ആന്‍ഡെര്‍ ഹെരേരയും മാഞ്ചസ്റ്ററിന്റെ ഗോളുകള്‍ മടക്കി.
മല്‍സരശേഷം ടീമിലെ മിഡ്ഫീല്‍ഡര്‍മാര്‍ക്കെതിരേ മാഞ്ചസ്റ്റര്‍ കോച്ച് ജോസ് മൊറീഞ്ഞോ ശക്തമായ വിമര്‍ശനം ഉന്നയിച്ചു.
14 മല്‍സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി ലീഗില്‍ ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് 2-0ന് ബേണ്‍ലിയെയും െ്രെബറ്റണ്‍ 2-1ന് ഹഡ്ഡെര്‍സ്ഫീല്‍ഡിനെയും ലെസ്റ്റര്‍ സിറ്റി 2-0ന് വാട്‌ഫോര്‍ഡിനെയും വെസ്റ്റ്ഹാം 3-0ന്‌ന്യൂകാസിലിനെയും തോല്‍പ്പിച്ചു.
അതേസമയം, 14 മല്‍സരങ്ങളില്‍ നിന്ന് 38 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ലീഗില്‍ തലപ്പത്ത് തുടരുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss