|    Jul 23 Sun, 2017 2:26 am
FLASH NEWS

സമഗ്ര വിദ്യാര്‍ഥി വിവരശേഖരണ പദ്ധതി വികസനത്തിന് അനിവാര്യം: ആന്റോ ആന്റണി എംപി

Published : 1st October 2016 | Posted By: Abbasali tf

കാവുംഭാഗം: സമഗ്ര വിവരശേഖരണ പദ്ധതി രാജ്യവികസനത്തിന് അനിവാര്യമാണെന്ന് ആന്റോ ആന്റണി എംപി. യു-ഡയസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു എംപി.  ഒന്നു മുതല്‍ 12ാം ക്ലാസ് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ആദ്യമായാണ് ഇത്ര സമഗ്രമായി ശേഖരിക്കുന്നത്. വിദ്യാഭ്യാസ ആസൂത്രണത്തിനും വിദ്യാഭ്യാസ മേഖലയുടെ ഭരണപരവും അക്കാദമി മികവുമായ കാര്യങ്ങള്‍ക്കും സമഗ്ര വിവരശേഖരണം ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. തിരുവല്ല നഗരസഭാ ചെയര്‍മാന്‍ കെ വി വര്‍ഗീസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ് സുജാത, ഡയറ്റ് പ്രിന്‍സിപ്പല്‍ എ എല്‍ വല്‍ സല, എഇഒ പി ആര്‍ പ്രസീത,  കൗണ്‍സിലര്‍ സി മത്തായി, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ജയ എസ്, ഹെഡ്മിസ്ട്രസ് ശ്രീകല ബി, പിടിഎ പ്രസിഡന്റ് നരേന്ദ്രന്‍ ചെമ്പകവേലില്‍, എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ആര്‍ വിജയമോഹനന്‍, തിരുവല്ല ബിപിഒ എന്‍ ജി ശ്രീലത സംസാരിച്ചു. ജില്ലാ പ്രോഗ്രാം ഓഫിസര്‍ എപി ജയലക്ഷ്മി, മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം കോ-ഓഡിനേറ്റര്‍ എന്‍ ജീജ ക്ലാസെടുത്തു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെയും സര്‍വശിക്ഷാ അഭിയാന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക