|    Oct 20 Fri, 2017 5:13 am
Home   >  Todays Paper  >  page 12  >  

സമഗ്ര മോട്ടോര്‍ വാഹന നിയമം അടുത്ത സഭാസമ്മേളനത്തില്‍

Published : 9th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്ത്് സമഗ്ര മോട്ടോര്‍ വാഹന നിയമം കൊണ്ടുവരുമെന്ന് മന്ത്രി തോമസ് ചാണ്ടി. അടുത്ത സഭാസമ്മേളനത്തില്‍ ബില്ല് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. നിയമസഭയില്‍ കേരള മോട്ടോര്‍ വാഹന നികുതി ചുമത്തല്‍ (ഭേദഗതി) ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മോട്ടോര്‍ വാഹന നികുതി ചുമത്തല്‍ നിയമത്തില്‍ മൂല്യവര്‍ധിത നികുതി എന്ന വാക്കിനു പകരം ചരക്ക് സേവന നികുതി ചേര്‍ക്കുന്നതിനായാണ് ഭേദഗതി ബില്ല് കൊണ്ടുവന്നിരിക്കുന്നത്. ബില്ല് ചര്‍ച്ചയ്ക്കുശേഷം സബ്ജക്റ്റ് കമ്മിറ്റിക്ക് അയച്ചു. ടി വി ഇബ്രാഹീം, പ്രഫ. എന്‍ ജയരാജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡി കെ മുരളി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക