|    Aug 23 Wed, 2017 8:04 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സമഗ്ര ചോദ്യജാലകം പോര്‍ട്ടല്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: എസ്‌സിഇആര്‍ടിയുടെ സഹകരണത്തോടെ ഐടി അറ്റ് സ്‌കൂള്‍ തയ്യാറാക്കിയ സമഗ്ര ചോദ്യജാലകം പോര്‍ട്ടലിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അധ്യാപകരുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ചോദ്യബാങ്കാണ് പോര്‍ട്ടലിന്റെ പ്രധാന നേട്ടം. മൂല്യനിര്‍ണയ പ്രക്രിയയില്‍ എല്ലാ അധ്യാപകര്‍ക്കും പങ്കാളിയാവാനുള്ള സൗകര്യമാണ് പോര്‍ട്ടല്‍ വഴി തയ്യാറാക്കുന്നത്. പൊതുപരീക്ഷകള്‍ ഇനി അധ്യാപകരുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ചോദ്യബാങ്ക് അടിസ്ഥാനമാക്കി ചിട്ടപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ ക്ലാസിലെയും ടേം പരീക്ഷകള്‍, വാര്‍ഷിക പരീക്ഷാ ചോദ്യങ്ങള്‍ ബാങ്കില്‍ നിന്ന് തയ്യാറാക്കാന്‍ സാധിക്കുന്ന രൂപത്തിലാണ് വിഭാവനം. വിവിധ ഭാഷകളില്‍ ചോദ്യങ്ങള്‍ നല്‍കാനുള്ള ക്രമീകരണം ചോദ്യജാലകത്തിലുണ്ട്.  ംംം.ൂയ. ശെേരവീീഹ. ഴീ്. ശി എന്നതാണ് പോര്‍ട്ടലിന്റെ വിലാസം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക