|    Oct 19 Fri, 2018 1:30 am
FLASH NEWS

സമഗ്ര ക്ഷീരകര്‍ഷക സംഘത്തിന്റെ കാലിത്തീറ്റ ഈയാഴ്ച പുറത്തിറങ്ങും

Published : 12th September 2017 | Posted By: fsq

 

സുനു ചന്ദ്രന്‍  ആലത്തൂര്‍

ആലത്തൂര്‍:മില്‍മയ്ക്ക് സമാന്തരമായി സംസ്ഥാനത്ത് രൂപീകരിച്ച സമഗ്ര ക്ഷീര കര്‍ഷക സംഘത്തിന്റെ കാലിത്തീറ്റ ഈയാഴ്ച പുറത്തിറങ്ങും. പെല്ലറ്റ് രൂപത്തിലല്ലാതെ പൊടി രൂപത്തിലുള്ള മിശ്രിതമായാണ് ‘സമഗ്ര’എന്ന പേരിലുള്ള കാലിത്തീറ്റ പുറത്തിറക്കുന്നത്. കന്നുകുട്ടികള്‍ക്ക് ബേസിക്, കറവ വറ്റിയതിന് എക്കണോമി ,കറവയുള്ളവയ്ക്ക് ഡീലക്‌സ് എന്നീ പേരിലാണ് കാലിത്തീറ്റയിറക്കുന്നത്. ജൈവ സമ്പുഷ്ടമായ കാലിത്തീറ്റ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനാണ് ഉദ്ദേശം. മില്‍മയുടെ കാലിത്തീറ്റയേക്കാള്‍ 5070 രൂപ വിലക്കുറവും ഗുണമേന്മയും ഉണ്ടെന്ന് സംഘം ഭാരവാഹികള്‍ പറഞ്ഞു. തൃശൂര്‍ മൂക്കന്നൂരിലാണ് ഉത്പാദനം തുടങ്ങിയത്. വിപണിയിലിറക്കാതെ സംഘത്തിലെ കര്‍ഷകര്‍ക്ക് നേരിട്ട് കാലിത്തീറ്റ നല്‍കാനാണ് നീക്കം.തൃശൂര്‍ കേന്ദ്രമാക്കിയാണ് സമഗ്ര ക്ഷീര സംഘത്തിന്റെ പ്രവര്‍ത്തനം. ജില്ലയില്‍ എട്ടിടത്ത് യൂണിറ്റുകള്‍ ആരംഭിച്ചു. പാഞ്ഞാള്‍, ചേലക്കര, കൊണ്ടാഴി, മുണ്ടശ്ശേരി, കയ്പമംഗലം, വേളൂര്‍ക്കര, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ യൂണിറ്റുകള്‍ തുടങ്ങിയത്.സമഗ്രയുടെ പേരില്‍ പായ്ക്കറ്റ് പാലും പാലുത്പന്നങ്ങളും ഇറക്കാന്‍ സംഘം തീരുമാനിച്ചിട്ടുണ്ട്.ഇതിനായി തമിഴ്‌നാട്ടിലെ സേലത്തുള്ള പ്ലാന്റ് സെപ്തംബര്‍ 17ന്  സംഘം ഭാരവാഹികള്‍ സന്ദര്‍ശിക്കും. ത്യശൂരില്‍ തന്നെയായിരിക്കും തുടക്കത്തില്‍ പ്ലാന്റ് സ്ഥാപിക്കുക. പിന്നീട് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും.2016 നവംബറിലാണ് മില്‍മയ്ക്ക് ബദലായി സമഗ്ര ക്ഷീരകര്‍ഷക സംഘം രൂപീകരിച്ചത്.ക്ഷീരകര്‍ഷകരെ മില്‍മ പോലുള്ള സംവിധാനങ്ങള്‍ ചൂഷണം ചെയ്യുകയാണെന്ന് കാണിച്ചാണ് ക്ഷീര കര്‍ഷകരുടെ കൂട്ടായ്മ സംഘടിച്ചിരിക്കുന്നത്.മില്‍മയ്ക്ക് തങ്ങള്‍ എതിരല്ലെന്നും ക്ഷീരകര്‍ഷകരെ രക്ഷിക്കാനാണ് ഈ കൂട്ടായ്മയെന്നും സംസ്ഥാന പ്രസിഡന്റ് ജോണി എടത്തിപറമ്പിലും സംസ്ഥാന ജനറല്‍ സെക്രട്ടറി സെബി പഴയാറ്റിലും പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss