|    May 23 Tue, 2017 4:22 pm
FLASH NEWS

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്: റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം

Published : 27th September 2016 | Posted By: SMR

പത്തനംതിട്ട: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബംഗങ്ങള്‍ക്ക്  30 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍  ചെയ്യുന്നതിന്  അക്ഷയകേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കി. തദ്ദേശസ്വയംഭരണ സെക്രട്ടറിയോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ നല്‍കുന്ന സാക്ഷ്യപത്രം ഉള്‍പ്പെടുന്ന അപേക്ഷ ഫോറം 3 രൂപ സര്‍വീസ് ചാര്‍ജ് നല്‍കി അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും വാങ്ങണം.
600 രൂപയോ അതില്‍ താഴെയോ പ്രതിമാസവരുമാനം റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ കുടുംബങ്ങള്‍, വിവിധ തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ കാര്‍ഡുള്ളവര്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍, എംജിഎന്‍ആര്‍ ഇജിഎസ് തൊഴിലാളി—കള്‍, നിര്‍മ്മാണതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍, മറ്റ് വിവിധ ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍, ഈ വിഭാഗങ്ങളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവര്‍, വികലാംഗര്‍ ഉള്‍പ്പെടുന്ന പാവപ്പെട്ട കുടുംബങ്ങള്‍, വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയവരുടെ കുടുംബങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്ക് വരുമാനപരിധിയില്ല.
കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത സ്മാര്‍ട്ട് കാര്‍ഡ് എടുക്കാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.  മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായി 15 ദിവസം തൊഴില്‍ ചെയ്ത് കാര്‍ഡുള്ളവര്‍ തൊഴിലുറപ്പു പദ്ധതി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. എന്നാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകുന്ന വിവിധതരം മാതൃകാ ഫോറങ്ങള്‍ക്ക് ഫീസ് നല്‍കണമെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day