|    Feb 26 Mon, 2018 2:55 am
FLASH NEWS

സമഗ്ര ആരോഗ്യനയം ഉടന്‍ സമര്‍പ്പിക്കും: മന്ത്രി കെകെ ശൈലജ

Published : 18th January 2017 | Posted By: fsq

 

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ സമഗ്ര ആരോഗ്യനയം പൊതുജനങ്ങളുടെ ചര്‍ച്ചയ്ക്കായി  ഉടന്‍ സമര്‍പ്പിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആയൂര്‍വേദ മരുന്ന് നിര്‍മ്മാണ കേന്ദ്രമായ ഔഷധിയില്‍ പുതുതായി പൂര്‍ത്തീകരിച്ച ആധുനിക പാക്കിംഗ് വിഭാഗത്തിന്റേയും എസ്.എ.പി കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഔഷധിയുടെ കുട്ടനെല്ലൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ തൃശൂര്‍ മേയര്‍ അജിതാ ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഔഷധിയെ മികച്ച ആയൂര്‍വേദ ഔഷധനിര്‍മ്മാണശാലയായി മാറ്റാനുളള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഔഷധകൃഷി, അസംസ്‌കൃത വിഭവങ്ങള്‍ ശേഖരിക്കല്‍, കമ്പനിക്കാവശ്യമായ വെളിച്ചെണ്ണ തദ്ദേശികമായി ഉല്‍പ്പാദിപ്പിക്കല്‍ തുടങ്ങി വിവിധ പദ്ധതികളിലൂടെ ഔഷധി കാലാകാലമായി പുലര്‍ത്തുന്ന വിശ്വാസ്ത്യയും ഗുണമേന്മയും കൂടുതല്‍ പേരിലെത്തിക്കുകയും ഔഷധി കേരളത്തിന്റെ അഭിമാനമായി വളര്‍ത്തുകയും ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. ഔഷധി നിര്‍മ്മിച്ച പുതിയ  കൊന്നയില കടുകാദിലേപം സി.എന്‍.ജയദേവന്‍ എം.പി. വിപണയിലിറക്കി. ഒല്ലൂര്‍ എം.എല്‍.എ അഡ്വ.കെ.രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, ആയൂര്‍വേദ ഡെപ്യൂട്ടി ഡ്രഗസ് കണ്‍ട്രോളര്‍ ഡോ.എന്‍ വിമല, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഔഷധി മാനേജിംഗ് ഡയറക്ടര്‍ കെ.വി.ഉത്തമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഔഷധി ചെയര്‍മാന്‍ ഡോ.കെ.ആര്‍.വിശ്വംഭരന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ.ശശിധരന്‍ നന്ദിയും പറഞ്ഞു. പാക്കിംഗ് യൂണിറ്റ് 1.95 കോടി രൂപയും കമ്പ്യൂട്ടര്‍ സംവിധാനത്തിന് 1.55 കോടി രുപയുമാണ് ഔഷധി ചെലവഴിച്ചിട്ടുളളത്. 2020 ഓടെ ഉല്പാദനം 500 കോടി രൂപയാക്കി ഉയര്‍ത്താനുളളതാണ് ഔഷധി മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss