|    Oct 18 Thu, 2018 1:27 am
FLASH NEWS

സമഗ്ര ആദിവാസി വികസന പദ്ധതിരേഖ തയ്യാറാക്കുന്നു

Published : 22nd September 2017 | Posted By: fsq

 

കല്‍പ്പറ്റ: മണ്ഡലത്തിലെ ആദിവാസി കോളനികളില്‍ സര്‍വേ നടത്തി സമഗ്ര വികസന പദ്ധതിരേഖ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. പഴശ്ശി സൊസൈറ്റിയും പട്ടികവര്‍ഗ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച മണ്ഡലത്തിലെ ട്രൈബല്‍ പ്രമോട്ടര്‍മാരുടെ സംഗമത്തിലാണ് തീരുമാനം. സര്‍വേയ്‌ക്കൊപ്പം മുഴുവന്‍ കോളനികളിലെയും ഊരുകൂട്ടങ്ങള്‍ വിളിച്ചുചേര്‍ത്ത് വിവരങ്ങള്‍ ശേഖരിക്കും. ഒക്ടോബര്‍ 31നകം ഊരുകൂട്ടങ്ങള്‍ ചേരും. ഭൂമി, വീട്, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ആദിവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ വിശദമായ വിവരശേഖരണമാണ് നടത്തുക. വികസന പദ്ധതികള്‍ക്കുള്ള അടിസ്ഥാന രേഖയാവുന്ന വിധമായിരിക്കും സര്‍വേ. വിവരങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കും. സംഗമത്തോടൊപ്പം പ്രമോട്ടര്‍മാരുടെ കലാമേളയും നടത്തി. സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സീത ബാലന്‍ അധ്യക്ഷത വഹിച്ചു. ഐടഡിപി അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫിസര്‍ ഇസ്മായില്‍, ഷിജു ലൂക്കോസ് ക്ലാസെടുത്തു. വി കേശവന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss