|    Aug 21 Tue, 2018 1:31 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സമഗ്രാന്വേഷണം നടത്തണം: ജി സുധാകരന്‍

Published : 29th August 2016 | Posted By: SMR

തിരുവനന്തപുരം: തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപം കറുകുറ്റിയില്‍ പാളംതെറ്റിയ സംഭവത്തില്‍ കേരളത്തിലെ റെയില്‍വേ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ ഉല്‍കണ്ഠ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിനും ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനും അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദക്ഷിണ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന കേരളത്തിനു കേന്ദ്ര റെയില്‍വേയുടെ അര്‍ഹതപ്പെട്ട പരിഗണന ലഭിക്കുന്നില്ല.   കൂടാതെ  ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടത് സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനു കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss