|    Apr 24 Mon, 2017 10:56 am
FLASH NEWS

സമഗ്രാന്വേഷണം നടത്തണം: ജമാഅത്തെ ഇസ്‌ലാമി

Published : 28th November 2016 | Posted By: SMR

കോഴിക്കോട്: മാവോവാദി വേട്ടയുടെ പേരില്‍ നിലമ്പൂര്‍ വനത്തില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ പോലിസ് നടപടിയെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി യഥാര്‍ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.
പരസ്പരം വെടിവയ്പു നടന്നിട്ടും  സേനയില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നതും ചട്ടങ്ങള്‍ പാലിക്കാതെ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് ധൃതികാണിച്ചതും സംശയമുണര്‍ത്തിയിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് മാധ്യമ ങ്ങളെ വിടാതിരുന്നതും ദുരൂഹമാണ്. ഈ സാഹചര്യത്തില്‍ സമഗ്രാന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണം. നടപടി മാവോവാദി ഭീഷണിയുടെ മറവില്‍ കടുത്ത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day