|    Oct 18 Thu, 2018 7:04 pm
FLASH NEWS

സമഗ്രവികസനത്തിനും ഫാഷിസം തടയുന്നതിനും എസ്ഡിപിഐയെ വിജയിപ്പിക്കണം

Published : 27th September 2017 | Posted By: fsq

 

വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിന്റെ സമഗ്രവികസനത്തിനും കേരളത്തില്‍ സജിവമാകുന്ന ഫാസിസ്റ്റ് വല്‍ക്കരണത്തെ തടയുന്നതിനും എസ്.ഡി.പി.ഐയെ വിജയിപ്പിക്കണമെന്ന് സ്ഥാനാര്‍ഥി കെ സി നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡോ.ഹാദിയ ഉള്‍പ്പെടെ നിരവധി ന്യൂനപക്ഷ വിരുദ്ധനടപടികള്‍ സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുകയാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മനുഷ്യാവകാശം ലംഘിച്ച് പക്വമതിയും ബുദ്ധിമതിയുമായ 24 വയസ്സുള്ള ഡോ.ഹാദിയയെ വീട്ടുതടങ്കലില്‍ വയ്ക്കുന്നതിനെതിരെ കേരളത്തില്‍ ശക്തമായ ജനകീയ രോഷം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ കേരളം ഭരിക്കുന്ന ഇടതുമുന്നണിയും പ്രതിപക്ഷത്തിരിക്കുന്ന യു.ഡി.എഫും സ്വീകരിക്കുന്ന നിലപാടുകള്‍ ജനവിരുദ്ധമാണ്. അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യന്‍ മാതൃകയില്‍ ആള്‍ക്കൂട്ട ആക്രമങ്ങളും അടിച്ചു കൊല്ലലും കേരളത്തില്‍ നടപ്പാക്കാന്‍ സംഘപരിവാരം ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ സൂചനയാണ് പറവൂരില്‍ ഇസ്്‌ലാമിക പ്രബോധനം നടത്തിയ മുജാഹിദ് പ്രവര്‍ത്തകര്‍ക്കു നേരെ നടന്നത്. ഇഷ്ടപ്പെട്ട മതം സ്വീകരിക്കുന്നവര്‍ക്കുള്ള താക്കീതാണ് കൊടിഞ്ഞിയിലെ ഫൈസല്‍ വധത്തിലും ഡോ.ഹാദിയക്കു നേരെ നടക്കുന്ന പൗരാവകാശ ലംഘനത്തിലൂടെയും സംഘപരിവാരം നല്‍കുന്നത്. ഇസ്്‌ലാം സ്വീകരിച്ച ആതിര തൃപ്പൂണിത്തറയിലെ യോഗാകേന്ദ്രത്തിലുണ്ടായിരുന്നുവെന്ന ആതിരയുടെ തന്നെ വെളിപ്പെടുത്തല്‍ കേരളം ഏറെ ഞെട്ടലോടെയാണ് കേട്ടു കൊണ്ടിരിക്കുന്നത്. യോഗാ കേന്ദ്രത്തിന്റെ മറവില്‍ ഇടിമുറികള്‍ സ്ഥാപിച്ച് ആര്‍.എസ്.എസ് നടത്തുന്ന പീഡനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഇടതുപക്ഷം പരാജയമാണ്. കേരളത്തില്‍ നടക്കുന്ന ആര്‍.എസ്.എസ് അക്രമങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന ഇടത് മുന്നണിയുടെ നിലപാട് സംശയാസ്പദമാണ്. കെ സി നസീര്‍ പറഞ്ഞു.ആര്‍എസ്എസിനു മുന്നില്‍ കീഴൊതുങ്ങുന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. ആര്‍.എസ്.എസ് അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പരിമിതികളുണ്ടെന്ന യു.ഡി.എഫ് എം.എല്‍.എമാരുടെ കുറ്റസമ്മതങ്ങള്‍ ഭീതിയില്‍ നിന്ന് ഉടലെടുത്തതാണ്. ഫാസിസത്തെ തുറന്നെതിര്‍ക്കുന്നതിനും ശക്തമായി പ്രതിരോധിക്കുന്നതിനും നിയമസഭയില്‍ എസ്ഡിപിഐയുടെ സാന്നിദ്ധ്യമുണ്ടാകേണ്ടതുണ്ട്. ഫാസിസത്തിനെതിരെ നിയമനടപടികളും ജനകീയ പോരാട്ടവുമായി പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വേങ്ങരയിലെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. കുടിവെള്ളം, ആരോഗ്യം, വിദ്യഭ്യാസ മേഖലയില്‍ വേങ്ങര മണ്ഡലം അനുഭവിക്കുന്ന അപര്യാപ്തക്കും മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും ജനങ്ങളെ ബാധിക്കുന്ന ജീവല്‍ പ്രശ്‌നങ്ങള്‍ക്കും ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുമെന്നും കെ സി നസീര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍മജീദ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ ബീരാന്‍കുട്ടി, തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം അബ്ദുല്‍ബാരി പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss