|    Sep 26 Wed, 2018 2:50 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സഭ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയല്ലെന്ന് ഫാ. അഗസ്റ്റിന്‍ വട്ടോളി

Published : 12th September 2018 | Posted By: kasim kzm

കൊച്ചി: സഭ എന്നത് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയല്ലെന്ന് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പോലുള്ളവര്‍ മനസ്സിലാക്കണമെന്നും ഇത്തരത്തിലുള്ള പുഴുക്കുത്തുകള്‍ക്കെതിരേ നടപടി വേണമെന്നും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികനും കന്യാസ്ത്രികളുടെ സമരത്തിനു പിന്തുണ നല്‍കുകയും ചെയ്യുന്ന ഫാ. അഗസ്റ്റിന്‍ വട്ടോളി തേജസിനോട് പറഞ്ഞു. സഭ കാലങ്ങളായി ഇവിടെ നിലനില്‍ക്കുന്നതാണ്. മെത്രാനവട്ടെ, വൈദികനാവട്ടെ ചില വ്യക്തികള്‍ക്കു തെറ്റുകള്‍ സംഭവിക്കാം .ഇത്തരക്കാര്‍ക്കെതിരേ സംസാരിക്കേണ്ടവര്‍ സംസാരിക്കാത്തതിനാല്‍ സഭാ സംവിധാനം മുഴുവന്‍ അവര്‍ക്കൊപ്പമാണ് എന്ന ധ്വനിയാണ് ഉണ്ടാവുന്നത്. ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തിലും ഇതു തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇത് ഇനിയും അനുവദിക്കപ്പെടാന്‍ പാടില്ല. വിഷയത്തില്‍ ഇടപെട്ട് സിബിസിഐ നേതൃത്വം പരസ്യമായ പ്രതികരണം നടത്ത—ണമെന്നും ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss