|    Dec 10 Mon, 2018 8:37 pm
FLASH NEWS
Home   >  Kerala   >  

സഭ പ്രക്ഷുബ്ദം: ഇന്നത്തേക്ക് പിരിഞ്ഞു

Published : 8th June 2018 | Posted By: Jasmi JMI

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ തിവ്രവാദ പരാമര്‍ശത്തിന്റെ പേരില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ദമായി.പ്രതിപക്ഷം ഇന്നും സഭ ബഹിഷ്‌കരിച്ചു.അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്. മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് എംഎല്‍എ പിടി തോമസാണ് അടിയന്തിര പ്രമേയനുമതിക്ക്് നോട്ടിസ് നല്‍കിയത്. കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് നിയമസഭയില്‍ എത്തിയത്. മുഖ്യമന്ത്രിയെ സംസാരിക്കാന്‍ അനുവദിക്കാത്ത നിലയിലായിരുന്നു പ്രതിപക്ഷ ബഹളം.തീവ്രവാദികളെ  പ്രതിപക്ഷ അംഗങ്ങള്‍ സഹായിക്കുന്നു എന്ന ഗുരുതര ആരോപണമാണ് പിണറായി വിജയന്‍ ഇന്നലെ സഭയില്‍ ഉയര്‍ത്തിയത്.  ഇക്കാര്യത്തില്‍ അടിയന്തര പ്രമേയ അനുമതി തേടിയുള്ള നോട്ടീസ് അവതരിപ്പിക്കാന്‍ പോലും തയാറാകുന്നില്ല എന്നത് പ്രതിപക്ഷത്തിന്റെ അവകാശം ഇല്ലാതാക്കലാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ആലുവയിലെ ജനങ്ങളെ മുഴുവന്‍ മുക്യമന്ത്രി അപമാനിച്ചിരിക്കുകയാണെന്നും ചെ്ന്നിത്തല പറഞ്ഞു.എടത്തലയില്‍ യുവാവിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി  നല്‍കിയ വിശദീകരണമാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss