|    Dec 15 Sat, 2018 6:02 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സഭ തടസ്സപ്പെടുത്തിയത് മുഖ്യമന്ത്രി: ചെന്നിത്തല

Published : 4th December 2018 | Posted By: kasim kzm

തിരുവനന്തപുരം: നിയമസഭ തടസ്സപ്പെടുത്തിയത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയുടെ നേതാവാകേണ്ട മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായാണ് സഭയില്‍ പെരുമാറിയതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പു നല്‍കിയ ശേഷമാണ് സഭ നിര്‍ത്തിവച്ചത്. മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമനം സഭയില്‍ വരാതിരിക്കാനായിരുന്നു ഇത്. മറുപടി പറയാനില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം.
പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സ്റ്റഡിക്ലാസ് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സഭാനടപടികളുടെ ദൃശ്യങ്ങളില്‍ നിയമസഭാ ജീവനക്കാരന്‍ സ്പീക്കര്‍ക്കു കുറിപ്പു നല്‍കുന്നതു വ്യക്തമാണ്.
കേരളത്തിലെ ഒരു മുഖ്യമന്ത്രി ആദ്യമായാണ് മതം-ജാതി തരം തിരിച്ച് യോഗം വിളിക്കുന്നത്. നവോത്ഥാനത്തിന്റെ പേരില്‍ കേരളത്തിലെ എടുക്കാച്ചരക്കുകളെ മഹത്വവല്‍ക്കരിക്കുകയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss