|    Mar 24 Fri, 2017 1:38 am
FLASH NEWS

സഭയ്‌ക്കെതിരേ കുറ്റപത്രവുമായി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

Published : 21st March 2017 | Posted By: fsq

 

കൊച്ചി: കൊട്ടിയൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ക്രൈസ്തവസഭയ്‌ക്കെതിരേ കുറ്റപത്രവുമായി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. സിറോ മലബാര്‍ സഭയിലെ പുരോഹിതനായ ഫാ. റോബിന്‍ വടക്കുംചേരിയുടെ നടപടിയും പീഡനത്തിന്റെ ഉത്തരവാദിത്തം കുട്ടിയുടെ പിതാവിന്റെ മേല്‍ കെട്ടിയേല്‍പിച്ച് ഒളിച്ചോടാനുള്ള ശ്രമത്തിന് പുരോഹിതന് അവസരം ഒരുക്കിക്കൊടുത്ത മാനന്തവാടി രൂപതയുടെ നടപടിയും മാധ്യമങ്ങളുടെയും സംഘടനകളുടെയും പ്രമുഖ വ്യക്തികളുടെയും കാലാകാലങ്ങളിലുള്ള മുന്നറിയിപ്പുകള്‍ സഭ ധിക്കാരം മൂലം അവഗണിച്ചതുകൊണ്ടാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നിര്‍വാഹകസമിതി വിലയിരുത്തി. ഇതുസംബന്ധിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ തയ്യാറാക്കിയ കുറ്റപത്രം സര്‍ക്കാരുകള്‍ക്കും സഭാനേതൃത്വത്തിനും അയച്ചുകൊടുക്കാനും തീരുമാനിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ലേഖനങ്ങളും കെസിബിസിയും സിബിസിഐയും അവഗണിച്ച് പുരോഹിതരുടെ എല്ലാ തെറ്റുകളും മൂടിവച്ച് സംരക്ഷണം കൊടുക്കുകയായിരുന്നുവെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആരോപിച്ചു.  ഇപ്പോള്‍ നടന്നിട്ടുള്ള കൊട്ടിയൂര്‍ ബാലികാപീഡനത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും മറ്റ് രൂപതാ ബിഷപ്പുമാര്‍ക്കും ഉണ്ടെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മാനന്തവാടി അതിരൂപതാ ആര്‍ച്ച് ബിഷപ് ജോസി പെരുന്നേടം സ്ഥാനത്യാഗം ചെയ്യേണ്ടതാണെന്നും അല്ലാത്തപക്ഷം ബിഷപ്പിനെ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താന്‍ സഭാനേതൃത്വം തയ്യാറാവണമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോസഫ് വെളിവില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി കെ ജോയി, വൈസ് പ്രസിഡന്റ് ആന്റോ കക്കാട്ട്, ഖജാഞ്ചി ലോനന്‍ ജോയ്, സ്റ്റാന്‍ലി പൗലോസ്, അഡ്വ. ഗാസ്പര്‍ കളത്തുങ്കല്‍, ബാബു ഊരത്തറ, സ—ന്തോഷ് ജേക്കബ്, ജോര്‍ജ് ജോസഫ് കട്ടിക്കാരന്‍ സംസാരിച്ചു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക