|    Jun 26 Mon, 2017 9:05 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സഭയില്‍ ജയ്റ്റ്‌ലിയും ശരദ് യാദവും തമ്മില്‍ വാക്‌പോര്

Published : 1st December 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും മുതിര്‍ന്ന എംപിയും ജെഡിയു നേതാവുമായ ശരദ് യാദവും തമ്മില്‍ വാക്കേറ്റം. നോട്ട് വിഷയത്തില്‍ പ്രതിപക്ഷം ബഹളമുയര്‍ത്തുന്നതിനിടെയാണ് സംഭവം. നഗ്രോട്ടയില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് സഭയില്‍ ആദരാഞ്ജലിയര്‍പ്പിക്കാത്തത് അനുചിതമാണെന്ന് ശരദ് യാദവ് ചൂണ്ടിക്കാട്ടി.
കൂടാതെ, പണത്തിനായി ബാങ്കുകള്‍ക്ക് മുന്‍പില്‍ ക്യൂ നില്‍ക്കവേ മരിച്ചവര്‍ക്കും ആദരാഞ്ജലി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോട്ട് നിരോധനം കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും യാദവ് ചൂണ്ടിക്കാട്ടി. ഉടനെതന്നെ ജയ്റ്റ്‌ലി നോട്ട് വിഷയത്തില്‍ ശരദ് യാദവ് ആദ്യം ചര്‍ച്ച നടത്തേണ്ടത് തന്റെ പാര്‍ട്ടിയായ ജെഡിയുവിലാണെന്ന് മറുപടി നല്‍കി.
നോട്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് മൃദുസമീപനമാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയുവും സ്വീകരിച്ചിരിക്കുന്നത്. ജയ്റ്റിലിയുടെ മറുപടിയോടെ, അരിശം പൂണ്ട ശരദ് യാദവ് തങ്ങള്‍ നോട്ട് നിരോധനത്തിനെതിരല്ലെന്നും മറിച്ച് അതു നടപ്പാക്കിയപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പറഞ്ഞു. തുടര്‍ന്ന് നിങ്ങളുടെ പ്രധാനമന്ത്രി നിങ്ങളോടൊപ്പമുണ്ടോ എന്നായിരുന്നു ജയ്റ്റ്‌ലിയോട് ശരദ് യാദവിന്റെ പരിഹാസ സ്വരത്തിലുള്ള ചോദ്യം. നിങ്ങള്‍ പറയുന്നത് വല്ലതും പ്രധാനമന്ത്രി കേള്‍ക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക