|    Mar 28 Tue, 2017 4:06 am
FLASH NEWS

സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം;സഭാ നടപടികള്‍ വെട്ടിച്ചുരുക്കി

Published : 5th October 2016 | Posted By: mi.ptk

niyamasabha

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ നിയമസഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ തല്‍ക്കാലത്തേക്ക് പിരിഞ്ഞു. ഇന്നത്തെയും നാളത്തെയും സഭാ നടപടികള്‍ വെട്ടിച്ചുരുക്കി നാളെ പരിഗണിക്കേണ്ടിയിരുന്ന വിഷയങ്ങളും ബില്ലുകളുംകൂടി ഇന്ന് പരിഗണിച്ച ശേഷം സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.
പൂജ അവധി അടക്കം 11 ദിവസങ്ങള്‍ കഴിഞ്ഞ് ഒക്ടോബര്‍ 17 സഭ വീണ്ടും ചേരും.സഭാനടപടികള്‍ വെട്ടിച്ചുരുക്കുന്നതിനായി മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന് അംഗീകാരം നല്‍കിയതോടെ സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
തന്റെ പിടിവാശിയല്ല സ്വാശ്രയ പ്രശ്‌നം പരിഹരിക്കാത്തതിന് കാരണമെന്നും തന്നെ അധിക്ഷേപിച്ചതുകൊണ്ട് പ്രശ്‌നം പരിഹരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 30 കുട്ടികള്‍ക്ക് വേണ്ടിയാണോ സഭാനടപടികള്‍ സ്തംഭിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നും മുന്നോട്ട് വക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മാനേജ്‌മെന്റുകള്‍ നിര്‍ദേശം വച്ചാല്‍ സ്വീകരിക്കും. വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന് രാവിലെ ചോദ്യോത്തരവേള നിര്‍ത്തിവച്ചിരുന്നു. സഭാനടപടികളുമായി സഹകരിക്കണമെന്ന സ്പീക്കറുടെ അഭ്യര്‍ഥന പ്രതിപക്ഷം തള്ളുകയായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്നത്തെയും നാളത്തെയും സഭാനടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
സഭാസമ്മേളനം വെട്ടച്ചുരുക്കിയ സാഹചര്യത്തില്‍ തുടര്‍ന്നുള്ള സമരപരിപാടികളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഇന്ന് യുഡിഎഫ് യോഗം ചേരുന്നുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day