|    Mar 30 Thu, 2017 12:34 am
FLASH NEWS

സഭയിലെ കയ്യാങ്കളി; ആറു എംഎല്‍എമാര്‍ക്കെതിരെ എഫ്‌ഐആര്‍

Published : 29th November 2015 | Posted By: TK

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തിനിടെ കേരള നിയമസഭയില്‍ അരങ്ങേറിയ കയ്യാങ്കളിയില്‍ ആറു പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉദ്യോഗസ്ഥര്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ധനമന്ത്രി മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അവകാശപ്പെട്ട് നിയമസഭയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ പരസ്യമായി ഏറ്റുമുട്ടുകയായിരുന്നു. ഇതേതുടര്‍ന്ന് സഭയ്ക്ക് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരുന്നത്.സ്പീക്കറുടെ ഡയസ് തകര്‍ത്ത എംഎല്‍എമാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

വി.ശിവന്‍കുട്ടി എംഎല്‍എ,കെ.ടി ജലീല്‍ എംഎല്‍എ,കെ.അജിത് എംഎല്‍എ,ഇപി ജയരാജന്‍ എംഎല്‍എ,കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ എംഎല്‍എ,സി.കെ സദാശിവന്‍ എംഎല്‍എ എന്നിവരാണ് പ്രതികള്‍.ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനുള്ള വകുപ്പാണ് ചുമത്തിയത്.നേരത്തെ ഇതേ ആരോപണങ്ങളുടെ പേരില്‍ ഇവരെ സഭയില്‍ നിന്ന് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day