|    Dec 14 Fri, 2018 9:11 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സബ് ജൂനിയര്‍ ഹോക്കി ചാംപ്യന്‍ഷിപ്പ് നാളെ മുതല്‍

Published : 20th November 2018 | Posted By: kasim kzm

കൊച്ചി: നാലാമത് സബ്ജൂനിയര്‍ പുരുഷ-വനിത ഹോക്കി ചാംപ്യന്‍ഷിപ്പ് നാളെ കളമശ്ശേരി കുസാറ്റ് ഗ്രൗണ്ടില്‍ ആരംഭിക്കും. നാളെ രാവിലെ 7.30 മുതലാണ് മല്‍സരങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരുള്‍പ്പെടെ 15 പുരുഷ ടീമുകളും 12 വനിതാ ടീമുകളും ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹോക്കി താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള എറണാകുളം മേഖലയില്‍ ഹോക്കി മല്‍സരങ്ങള്‍ നടത്താന്‍ നിലവില്‍ ഗ്രൗണ്ട് ഇല്ലെന്നും ഇതിനു പരിഹാരം ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. ചാംപ്യന്‍ഷിപ്പ് 25ന് അവസാനിക്കും. പ്രശാന്ത്, പി ആര്‍ വിനുകുമാര്‍, സക്കറിയ, ശോഭന്‍, ജിബിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss